ലോലിപോപ്പ് മിഠായിയിലും വിഷം, നിരോധിച്ച് ഉത്തരവിറക്കി രാജമാണിക്യം

തിരുവനന്തപുരം: ടൈംപാസ് ലോലിപോപ്പ് മിഠായിയുടെ വിൽപ്പന പൂർണമായും തടഞ്ഞു കൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്യമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചെന്നൈയിലെ അലപ്പാക്കത്തു പ്രവർത്തിക്കുന്ന അഭിഷേഖ് കോട്ടേജ് ഇൻഡ്‌സ്ട്രീസ് എന്ന സ്ഥാപനമാണ് ഈ മിഠായിയുടെ നിർമ്മാതാക്കൾ. ഇവർ മിഠായി വ്യാപകമായി കളർചേർത്ത് ഉൽപ്പാദിപ്പിച്ചു കേരളത്തിൽ ഉടനീളം വിൽപ്പന നടത്തുന്നുണ്ട്. ബ്രൗൺ, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ് പച്ച നിറങ്ങളിലാണ് ലോലിപ്പോപ്പിന്റെ വിൽപ്പന. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തി പരിശോധനയിൽ ടാർടാസിൻ 100 mg അങ്ങേണ്ടുന്നതിന് പകരം 128.67mg അടങ്ങിയതായി കണ്ടെത്തി. ഇത് മാത്രമല്ല, കാർമോയിസിൻ 165.48Mg/യും കണ്ടെത്തി. ഇത് അമിതമായ തോതിൽ ശരീരത്തിൽ ചെന്നാൽ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് അനുവദനീയമായതിൽ കൂടുതൽ കളർ ചേർത്തുവിൽപ്പന നടത്തിയ മിഠായി നിർമ്മാതക്കൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കർശന നടപടി സ്വീകരിച്ചത്.

സർവത്ര മായത്തിൽ മുക്കി ഒടുവിൽ ഇതാ കുട്ടികൾ കൊതിക്കുന്ന ലോലിപോപ്പിലും വിഷം കണ്ടെത്തി.മാരക പാർശ്വ ഫലങ്ങളും രോഗങ്ങൾക്കും ബുദ്ധിവികാസത്തിനും കാരണമാകുന്ന രാസ പദാർഥങ്ങൾ അടങ്ങിയ കളറുകളാണ്‌ ലോലിപോപ്പിൽ ചേർക്കുന്നത്. ടൈംപാസ് ലോലിപോപ്പ് മിഠായിയുടെ വിൽപ്പന പൂർണമായും തടഞ്ഞു കൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്യമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചെന്നൈയിലെ അലപ്പാക്കത്തു പ്രവർത്തിക്കുന്ന അഭിഷേഖ് കോട്ടേജ് ഇൻഡ്‌സ്ട്രീസ് എന്ന സ്ഥാപനമാണ് ഈ മിഠായിയുടെ നിർമ്മാതാക്കൾ. ഇവർ മിഠായി വ്യാപകമായി കളർചേർത്ത് ഉൽപ്പാദിപ്പിച്ചു കേരളത്തിൽ ഉടനീളം വിൽപ്പന നടത്തുന്നുണ്ട്. ബ്രൗൺ, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ് പച്ച നിറങ്ങളിലാണ് ലോലിപ്പോപ്പിന്റെ വിൽപ്പന. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തി പരിശോധനയിൽ ടാർടാസിൻ 100 ംഗ് അങ്ങേണ്ടുന്നതിന് പകരം 128.67ംഗ് അടങ്ങിയതായി കണ്ടെത്തി. ഇത് മാത്രമല്ല, കാർമോയിസിൻ 165.48മ്മ്ഗ്/യും കണ്ടെത്തി. ഇത് അമിതമായ തോതിൽ ശരീരത്തിൽ ചെന്നാൽ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് അനുവദനീയമായതിൽ കൂടുതൽ കളർ ചേർത്തുവിൽപ്പന നടത്തിയ മിഠായി നിർമ്മാതക്കൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കർശന നടപടി സ്വീകരിച്ചത്.

ഇക്കണക്കിന്‌ പോയാൽ കുട്ടികൾക്ക് മിഠായി പോലും വാങ്ങി കൊടുക്കാൻ വയ്യ എന്നായി.കുട്ടികളേ ആകർഷിക്കാൻ കണ്ണു ചിമ്മുന്ന നിറത്തിലാണ്‌ പലരും കോലുമുട്ടായി ഇറക്കുന്നത്. അതിനേക്കാൾ ആകർഷണീയമായ വർണ്ണ കടലാസിൽ. കോലുമിഠായിയിൽ ഒട്ടിപിടിച്ചിരിക്കുന്ന വർണ്ണ കടലാസിലേ കെമിക്കലുകൾ വേറെ.

ടൈംപാസ് ലോലിപോപ്പ് മിഠായിയുടെ വിൽപ്പന പൂർണമായും തടഞ്ഞു കൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടതോടെ അവർ ഇതിനകം ഉല്പ്പാദിപിച്ചു വയ്ച്ചിരിക്കുന്നവ മറ്റ് ബ്രാന്റുകൾ നല്കി ഇറക്കിയേക്കും എന്നും കരുതുന്നു. ഭക്ഷ്യ ഉൽപ്പാദകരും, മധുരപലഹാരങ്ങൾ വിൽപ്പന ചെയ്യുന്നവരും ബേക്കറി ഉടമകളും നിയമം അനുശാസിക്കുന്ന വിധത്തുള്ള കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും മറ്റു രുചിവർദ്ധക രാസവസ്തുക്കളും അളവിലും തോതിലും മാത്രമേ ഉപയോഗിക്കാവൂ എന്നു ഉറപ്പു വരുത്തേണ്ടതാണെന്നും എം ജി രാജമാണിക്യം വ്യക്തമാക്കി.മാരകമായ കൈമിക്കലുക​‍ാണ്‌ പല ഭക്ഷണത്തിലും ചേർക്കുന്നത്. മധുരപലഹാരങ്ങളിൽ ചേർക്കുന്നത് എരിത്രോസിൻ, ടാർടാസിൻ, ഇന്റിഗോ കാർമെയിന് തുടങ്ങിയ രാസവസ്തുക്കളാണ്. ലഡുവിലെയും ജിലേബിയിലേയും നിറങ്ങൾക്ക് പിന്നിൽ ഈ രാസവസുക്കളാണ്. അലർജിക്കും, അർബുദത്തിനും, തൊലിപ്പുറത്തെ രോഗങ്ങൾക്കും കാരണമാകുന്നതാണ് ഈ നിറങ്ങൾ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മധുരപലഹാരങ്ങളിൽ അധികമായി നിറം ചേർത്ത കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

തിളങ്ങുന്ന പഴംപൊരിയും ചിപ്‌സും ഗുണമേന്മയുള്ളതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നുമുണ്ട്. ഹോട്ടലുകളിലും വ്യാപകമായി കളർചേർത്തുള്ള വിൽപ്പന പൊടിപൊടിക്കാറുണ്ട്. ചിക്കനിലെയും ബീഫിലെയും തട്ടിപ്പുകൾ കൂടുതലായി കണ്ടെത്തിയത്. കറികളിൽ നിറവും രുചിയും പകരാൻ പല രാജ്യങ്ങളിലും നിരോധിച്ച സുഡാൻ, ടാർടാസിൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ വസ്തുക്കളാണ് ചേർക്കുന്നത്. ക്യാൻസർ സാധ്യത കൂട്ടുന്ന കളറുകളാണ് സുഡാൻ പോലുള്ളവ. പഴക്കം ചെന്ന ഇറച്ചി ഫ്രീസറിൽ ദീർഘനാൾ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്നതായും, പിടിക്കപ്പെടാതിരിക്കാൻ നിറവും മണവും നൽകുന്ന രാസവസ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Top