പ്രണയം വീണ്ടും വില്ലനാകുന്നു…; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍

മംഗളൂരു : ഒന്നിച്ചു ജീവിക്കാനായി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. മംഗളൂരു ഗഞ്ചിമഠിലെ മുഹമ്മദ് സമീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഫിര്‍ദോസ്(28), ഇവരുടെ കാമുകന്‍ ആസിഫ്(34) എന്നിവരെ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഹൊസൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തമിഴ്‌നാട് ദേവദനപ്പട്ടി പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 15 നാണ് ഇരുവരും ചേര്‍ന്നു സമീറിനെ കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ മധുരയ്ക്കു സമീപം ഉപേക്ഷിച്ചത്. സമീറിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മധുരയ്ക്കു സമീപം ഉള്ളതായി വ്യക്തമായി. തുടര്‍ന്ന് ഇവിടെ കണ്ടെത്തിയ അജ്ഞാത ജഡങ്ങള്‍ പരിശോധിച്ചാണു സമീറിനെ തിരിച്ചറിഞ്ഞത്.

കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതായി ഇവര്‍ പൊലീസിനു മൊഴി നല്‍കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top