അടുത്ത വർഷം മലയാളികള്‍ക്ക് വേണ്ടി ലുലു ഒരുക്കുന്നത് 5000 ജോലികള്‍

ദുബായ്: അടുത്തവർഷം( 2018) അവസാനത്തോടെ 5,000 മലയാളികൾക്ക് പുതുതായി ജോലി ലഭിക്കും. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ.യൂസഫലിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ലുലു പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പർമാർക്കറ്റുകളിലൂടെയായിരിക്കും ജോലി നൽകുകയെന്നും അദ്ദേഹം പറഞ്ഞു. എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ഗൾഫിലെ സാമ്പത്തിക മേഖല പുതിയ ഊർജത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്.

വൻ മുതൽ മുടക്കുള്ള വലിയ പദ്ധതികൾ നടപ്പിലാകുന്നുമുണ്ട്. ഐടി, ടൂറിസം അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ വരും നാളുകളിൽ ഇതിലൂടെ ലഭ്യമാകുമെന്നും യൂസഫലി പറഞ്ഞു.

Top