International News Top Stories

ലൈംഗികാതിക്രമം… മലയാളി വൈദികന്‍ ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: മുതിര്‍ന്ന സ്ത്രീക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി വൈദികനെ ലണ്ടനില്‍ അറസ്റ്റു ചെയ്തു. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിംഗ് എഡ്‌വേര്‍ഡ് അവന്യൂവിലുള്ള കത്തോലിക്കാ പള്ളിയിലെ വൈദികന്‍ ടോബി ദേവസ്യ (33) ആണ് അറസ്റ്റിലായിരിക്കുന്നത്.

തിങ്കളാഴ്ചയാണ് വൈദികനെതിരെ പരാതി ഉയര്‍ന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസ് ജൂണ്‍ 24ന് കോടതി വീണ്ടും പരിഗണിക്കും. ‘ദി ലണ്ടന്‍ ഫ്രീ പ്രസ്’ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

പള്ളിയില്‍ വൈദികനെ കാണാനെത്തിയ സ്ത്രീയെ വൈദികന്‍ ദുരുദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് കേസ്. അതേസമയം, ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയ്യാറായില്ല.

സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വൈദികനില്‍ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് ഇവര്‍ പറയുന്നു. അഞ്ചുവര്‍ഷം മുന്‍പ് പൗരോഹിത്യം സ്വീകരിച്ചയാളാണ് ഈ വൈദികനെന്ന് സഭയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ഈ പള്ളിയില്‍ എത്തിയത്.

വൈദികനെ വസതിയില്‍ നിന്നും അറസ്റ്റു ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് ലണ്ടനിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായി പയസ് ജോസഫ് ദി ലണ്ടന്‍ ഫ്രീ പ്രസിനോട് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പള്ളിയില്‍ ചുമതലയേറ്റതു മുതല്‍ വിശ്വാസ സമൂഹം ഏറെ സന്തോഷത്തിലായിരുന്നു. അദ്ദേഹം എല്ലായ്‌പോയും പള്ളിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പയസ് ജോസഫ് ദി ലണ്ടന്‍ ഫ്രീ പ്രസിനോട് പറഞ്ഞു.

Related posts

കാനഡയെ അഗ്നി വിഴുങ്ങുന്നു; കാട്ടുതീ നഗര പ്രദേശങ്ങളിലേക്കും പടര്‍ന്നു

Sebastian Antony

‘മുപ്പത് വയസുവരെ പെണ്ണ് കെട്ടിക്കാതെ പിടിച്ച വയ്ക്കും, പ്രണയിക്കാനോ, സ്ത്രീശരീരം കാണാനോ യോഗമില്ല, മലയാളി യുവാക്കള്‍ ലൈംഗികവികാരം കടിച്ചമര്‍ത്തി ജീവിക്കുന്നവര്‍’

subeditor10

ശബരിമല വീണ്ടും വിവാദ ഭൂമിയാകുന്നു; പോലീസിനെ പ്രകോപിപ്പിച്ചും വെല്ല് വിളിച്ചും രാഹുല്‍ ഈശ്വര്‍

subeditor10

അഭിമന്യുവിനെ കൊല്ലാന്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടി മാത്രം രൂപപ്പെടുത്തിയ കത്തി

74കാരൻ ഗവർണ്ണർ 27കാരി പി.എ യുമായി കാമകേളി, രാജിവയ്ച്ചു

subeditor

മയക്കുമരുന്ന് കലക്കിയ പാനീയം നൽകി ലൈംഗീകമായി പീഡിപ്പിച്ചു

pravasishabdam news

ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോള്‍ ആആധാര്‍ നമ്പറുണ്ടെങ്കില്‍ വിരലടയാളം പതിച്ച് വിമാനത്തില്‍ കയറാം ;പദ്ധതി മൂന്നു മാസത്തിനകം

ആരും അറിയരുതെന്ന് രാഹുല്‍ ആഗ്രഹിച്ചിട്ടും ആ സത്യം പുറത്ത് ; നിര്‍ഭയയുടെ സഹോദരന് ചെയ്ത് കൊടുത്ത സഹായം ഇങ്ങനെ

ലിഫ്റ്റില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; തലയോലപ്പറമ്പ് എഎസ്‌ഐയ്‌ക്കെതിരെ പോക്‌സോ

കഞ്ചാവ് ലഹരിയിൽ മകൻ അമ്മയെ പീഡനത്തിനിരയാക്കി

അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരെ താലിബാൻ വധിച്ചു

വാഹന പരിശോധനക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് വിമുക്ത ഭടൻ മരിച്ചു