വയനാട്ടിലെ കാട്ടില്‍ വെച്ച് വണ്ടി തടഞ്ഞുനിര്‍ത്തിയ ആരാധകനോട് മമ്മൂട്ടി ചെയ്തത്

അങ്കിള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണ്. വയനാട്ടിലെ വാല്‍പ്പള്ളിയിലുള്ള ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള സുവര്‍ണാവസരം ലഭിച്ചത്. ഒപ്പം നിന്നു ചിത്രമെടുത്തും കൈപിടിച്ച് ഏറെ നേരം സംസാരിച്ചുമാണ് മമ്മൂട്ടി തന്റെ ആരാധകനെ മടക്കി അയച്ചത്.

മമ്മൂട്ടിയുമായുള്ള താരത്തിന്റെ ഈ കൂടിക്കാഴ്ച്ച ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

വയനാട് പുല്‍പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി… കിതപ്പു കലര്‍ന്ന ശബ്ദത്തോടെ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു, ‘അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആള്‍ക്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???

ആ വണ്ടി അയാളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞ പെണ്‍കുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു, ‘ആ ഉണ്ട്… എന്തിനാ…??

(ചിരിയോടെ…) ഞാന്‍ മൂപ്പരിന്റെ ആളാ…

അപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച….

മമ്മൂക്കയുടെ ജാഡാ കണ്ടോ നാട്ടും പുറത്തുകാരന്‍റെ അടുത്ത്വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി… കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )"അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചുആ ഉണ്ട്… എന്തിനാ…??(ചിരിയോടെ…)ഞാൻ മൂപരിന്ടെ ആളാ…അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച..Credit : Sinto Thottipully

Posted by Moh'd Yashi on Wednesday, October 11, 2017

Top