ദാമ്പത്യകലഹങ്ങള്‍ക്ക് പുരുഷന്‍ മാപ്പ് പറയുന്നത് ഇങ്ങനെ ….

ദാമ്പത്യത്തില്‍ കലഹവും പരിഭവവുമൊക്കെ പതിവാണ്. എന്നാല്‍ ഈ കലഹത്തിന് പിന്നിലെ മറ്റൊരു സുഖമുണ്ട്. തന്റെ ഇണയുടെ ശുണ്ഠിയും പിണക്കവും കാണാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ പിണക്കം മാറ്റാന്‍ കൂട്ടുപിടിക്കുന്നത് സെക്‌സിനെയാണ്. സെക്‌സിലൂടെ അവളുടെ പിണക്കം തൊട്ട് തലോടിമാറ്റാന്‍ അവനും അവളും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്.

പുരുഷന്‍മാര്‍ക്ക് അതാണത്രെ ഇഷ്ടം. ദാമ്പത്യ കലഹങ്ങള്‍ പരിഹരിക്കാന്‍ സെക്‌സിന്റെ രൂപത്തില്‍മാപ്പ് പറയാനാണ് പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. എവല്യൂഷണറിസൈക്കോളജിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് രസകരമായ ഈ വിവരമുള്ളത്.

ഭാര്യയുമായി വഴക്ക് ഉണ്ടായി, കുറച്ചു മണിക്കൂറുകളോ, ദിവസങ്ങളോ മിണ്ടാതിരിക്കുന്ന പുരുഷന്‍മാര്‍,ഈ പ്രശ്‌നം പരിഹരിക്കാന്‍ പല മാര്‍ഗങ്ങളും തേടാറുണ്ട്. ഭാര്യയ്ക്ക് ഇഷ്ട ഭക്ഷണമോ വസ്ത്രമോമറ്റേതെങ്കിലും സമ്മാനമോ വാങ്ങി നല്‍കുന്നവരുണ്ട്.

എന്നാല്‍ കൂടുതല്‍ പുരുഷന്‍മാരും സ്വീകരിക്കുന്ന മാര്‍ഗം സെക്‌സ് ആണെന്നാണ് അമേരിക്കയിലെബക്ക്‌നെല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. പ്രശ്‌നപരിഹാരത്തിന് സെക്‌സ്എന്ന മാര്‍ഗം സ്ത്രീകളും ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത ദമ്പതികള്‍സാക്ഷ്യപ്പെടുത്തുന്നു. പുരുഷന്‍മാരെപ്പോലെ തിരിച്ച് സ്ത്രീകളും പ്രശ്‌നപരിഹാരമായി സെക്‌സിന് മുന്‍കൈഎടുക്കാറുണ്ടെന്നും പഠനത്തില്‍ പറയുന്നു.

 

Top