ലൗ ജിഹാദ് ആരോപണം; മുസ്ലീം യുവാവിനെ തീകൊളുത്തിക്കൊന്നു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌

രാജസ്ഥാന്‍: ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ മഴു കൊണ്ട് വെട്ടിവീഴ്ത്തി തീകൊളുത്തിക്കൊന്നു. വെട്ടുന്നതിന്റെയും തീകൊളുത്തിക്കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുമെന്നും രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കത്താരിയ അറിയിച്ചു.

പശ്ചിമബംഗാള്‍ സ്വദേശിയും രാജസ്ഥാനിലെ രാജ്‌സമന്ദില്‍ കരാര്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുല്‍ എന്ന യുവാവിനെയാണ് ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. പ്രദേശവാസിയായ ശംഭുലാല്‍ ആണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Man Killed For Alleged Love Jihad

DISTURBING VISUALS | Horror in Rajasthan's Rajsamand district. A man was burnt alive for allegedly committing 'love jihad'. The attacker made a video of the act. Unapologetic for his actions, the killer in the video is warning that all those involved in alleged love-jihad will meet a similar fate.The accused has been arrested, Rajasthan Home Minister confirms to CNN-News18Read more here: http://bit.ly/2BPyk9f

Posted by News18 on Wednesday, December 6, 2017

ജോലി നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും മഴു ഉപയോഗിച്ച് ശരീരത്തില്‍ വെട്ടി വീഴ്ത്തുകയും ചെയ്തു. തുടര്‍ന്നാണ് തീകൊളുത്തി കൊലപാതകം നടത്തിയത്. ആക്രമണത്തില്‍ നിലത്തുവീണ അഫ്രസുല്‍ കരയുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. തുടര്‍ന്ന് പ്രതി വീഡിയോയില്‍ സംസാരിക്കുന്നതും കാണാം. കൊലപാതകം മൊബൈലില്‍ ചിത്രീകരിച്ചത് പ്രതിയുടെ സുഹൃത്താണ്.

ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതിയോളം കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും സ്‌കൂട്ടറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജ്‌നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top