പാലത്തിന്റെ ഫോട്ടോ തിരഞ്ഞ ഭര്‍ത്താവിന് കിട്ടിയത് കാമുകനൊപ്പമുള്ള ഭാര്യയുടെ ചിത്രം; വില്ലനായത് ഗൂഗിള്‍ മാപ്പ്; ഒടുവില്‍ സംഭവിച്ചത്

ലിമ: സാങ്കേതിക വിദ്യയുടെ വളര്‍ച്ച നമ്മളെ വളരെയധികം സഹായകമാകുന്നുണ്ട്. അതിവേഗ വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍ പഴയകാല പ്രവൃത്തികള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ വിവാഹമോചനം ഉയര്‍ത്തുന്നത്. ഗൂഗിള്‍ മാപ്പാണ് വിവാഹമോചനത്തിന് ഇടവെച്ചത്. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെ കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞ ഭര്‍ത്താവ് കണ്ടത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.

ഗൂഗിള്‍ നല്‍കിയ ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനിടെയാണ് പരിചിതമായ ആ രൂപം യുവാവ് കണ്ടത്. ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന മറ്റൊരു യുവാവിനെയുമായിരുന്നു പാലം തിരഞ്ഞപ്പോള്‍ കണ്ടത്. വെളുത്ത ടോപ്പും കറുത്ത ജീന്‍സുമായിരുന്നു യുവതി അണിഞ്ഞിരുന്നത്. ഈ കമിതാക്കളിലാണ് യുവാവിന്റെ കണ്ണുടക്കിയത്. പരിചിതമായ വസ്ത്രവും രൂപവമായതിനാല്‍ ചിത്രം സൂം ചെയ്ത് നോക്കിയപ്പോഴാണ് യുവാവ് ഞെട്ടിയ്. തന്റെ ഭാര്യയുടെ മടിയിലാണ് ഒരാള്‍ കിടക്കുന്നതെന്ന് വേദനയോടെ അയാള്‍ തിരിച്ചറിഞ്ഞു.

അഞ്ച് വര്‍ഷം മുമ്പ് 2013ലെ ചിത്രമായിരുന്നു അത്. ഭാര്യ ഒളിപ്പിച്ചുവച്ച സത്യങ്ങള്‍ പുറത്തുവരാന്‍ അധികം വൈകിയില്ല. വികാര ഭരിതനായ ഭര്‍ത്താവ് വിവാഹമോചനമെന്ന തീരുമാനത്തിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഭര്‍ത്താവ് തന്നെയാണ് ചിത്രങ്ങളും വിവരവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Top