തന്റെ മൂന്ന് ഭാര്യമാരെയും സന്തോഷിപ്പിക്കാന്‍ ഷാര്‍ജ യുവാവ് കണ്ട വഴി ഇങ്ങനെ…; ഒടുവില്‍ പോലീസും പിടിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ ഷാര്‍ജ സ്വദേശിയുടെ ന്യായീകരണം കേട്ട് അമ്പരന്ന് പോലീസും കോടതിയും. തന്റെ മൂന്ന് ഭാര്യമാരെയും സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നാണ് യുവാവ് ഷാര്‍ജ മിസ്‌ദെമനോര്‍ കോടതിയെ അറിയിച്ചത്.

കുടുംബത്തില്‍ കലഹം രൂക്ഷമായപ്പോള്‍ താന്‍ സുഹൃത്തിനോട് പരിഹാരം ആരാഞ്ഞെന്നും സുഹൃത്താണ് മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് അറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിലൂടെ ഭാര്യമാര്‍തന്റെ സ്‌നേഹം തിരിച്ചറിയുമെന്നും കൂട്ടുകാരന്‍ പറഞ്ഞതോടെ താന്‍ അതു പൂര്‍ണമായും വിശ്വസിച്ചുപ്പോയെന്നും ഇയാള്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നത് തെറ്റാണെന്ന് മനസ്സിലായത് ഇപ്പോള്‍ മാത്രമാണെന്നും ഇയാള്‍ പറഞ്ഞു. നിരോധിക്കപ്പെട്ട മെറ്റാംഫിറ്റമിന്‍ ക്രിസ്റ്റല്‍ അഥവാ ക്രിസ്റ്റല്‍ മെഥ് ഉപയോഗിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. യുഎഇയില്‍ ഷെബു എന്നാണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്.

Top