മഞ്ജുവിന്റെ സിനിമക്കെതിരേ ദിലീപ്, കമല സുരയ്യയായി മഞ്ജുവിനേ അഭിനയിപ്പിക്കില്ലെന്ന്

ആ റോൾ ചെയ്യാൻ അനുവദിക്കില്ലെന്ന് ദിലീപ്…വീണ്ടും വേട്ടയാലിന്‌ സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നു. മഞ്ജുവിനെതിരേ വീണ്ടും എതിർപ്പുമായി ദിലീപ് രംഗത്ത്. കമലിന്റെ പുതിയ ചിത്രമായ ആമിയിലേയ്ക്ക് മഞ്ജുവാര്യരെ ക്ഷണിച്ചത് എന്തു വിലകൊടുത്തും തടയാൻ ദിലീപ് അണിയർ നീക്കങ്ങൾ നടക്കുന്നു. മഞ്ജുവിന്റെ കഴിഞ്ഞ ദിവസങ്ങളിലേ പല വാർത്തകളും കാവ്യാ മാധവനെ ചെറുതാക്കികൊണ്ടായിരുന്നു. തന്റെ ഭാര്യയേ ചെറുതാക്കി കാട്ടി മുൻ ഭാര്യ അഭിനയിക്കേണ്ടെന്ന് ദിലീപ് സുഹൃത്തുക്കളോട് പങ്കുവയ്ച്ചതായാണ്‌ റിപോർട്ടുകൾ.

വിശ്വസാഹിത്യകാരിയായ കമല സുരയ്യയേ (മാധവികുട്ടി) അവതരിപ്പിക്കാൻ മഞ്ജുവരില്ലേ?

ഇതിനുള്ള ഉത്തരം ദിലീപ് പറയുന്നു. മഞ്ജു ആ റോൾ ചെയ്യില്ല. ദിലീപ് ഈ വിഷയത്തിൽ നേരിട്ട് ഇടപെടാതെ താര രാജാക്കന്മാരേകൊണ്ടും അമ്മയുടെ പ്രസിഡന്റിനേകൊണ്ടും ഇടപെടുവിക്കാൻ നീക്കങ്ങൾ തുടങ്ങി. കമലിന്റെ അടുത്ത് പ്രതിഷേധം എത്തിയാൽ സിനിമാ മേലോകം കൈയ്യടക്കി വയ്ച്ചവരേ പിണക്കി അദ്ദേഹത്തിന്‌ ഒരിഞ്ച് മുന്നോട്ട് പോകാൻ ആകില്ല. കമൽ പറയുന്നത് കേട്ടില്ലെങ്കിൽ മണ്മറഞ്ഞ തിലകന്റെ ഗതി വരുമെന്നുവരെ ഫിലിം ലോകത്ത് പ്രചരണം സജീവമായി.കേരളത്തിലെ സിനിമാ തിയ്യേറ്ററുകളെ കൈപ്പിടിയിലൊതുക്കിയ ദിലീപ് കമല്‍ ചിത്രത്തിനെതിരെ തിരിയുമോ എന്നാണ് നിര്‍മ്മാതാവ് ഭയക്കുന്നത്.

ലിബര്‍ട്ടി ബഷിറിനെ മുട്ടുകുത്തിച്ച് തിയേറ്റര്‍ തന്നെ പൊളിപ്പിക്കുന്ന സാഹചര്യത്തിലേയ്ക്കാണ് ദിലീപ് പണികൊടുത്തത്. ഇതിനു പിന്നാലെ അടുത്ത പണി കമല്‍ ചിത്രിത്തിനാകുമോ എന്നാണ് ചര്‍ച്ചകള്‍ ഉയരുന്നത്.ദിലീപും കമലുമായി അടുത്ത ബന്ധമാണ് ഉള്ളത്. കമലിന്റെ സംവിധാന സഹായിയായാണ് ദിലീപ് സനിമയില്‍ സജീവമാകുന്നത്. ഗുരുതുല്യനായാണ് കമലിനെ കാണുന്നതും. ഈ ബന്ധം ഉപയോഗിച്ചാണ് മഞ്ജുവിനെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനോട് പ്രതികരിക്കാന്‍ ദിലീപ് ഇനിയും തയ്യാറായിട്ടില്ല. മഞ്ജുവുമായി തെറ്റിപ്പിരിഞ്ഞ ദിലീപ്, ഈയിടെയാണ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. ഈ കല്ല്യാണത്തിന് സിനിമയിലെ പ്രമുഖരെത്താതിരിക്കാന്‍ മഞ്ജു കരുക്കള്‍ നീക്കിയെന്ന ആരോപണവും ശക്തമാണ്.

മഞ്ജു ആഗോള പ്രശസ്തമായ ആമി എന്ന കഥാപാത്രം അവതരിപ്പിച്ചാൽ പ്രശസ്തിയുടെ കൊടുമുടിയിലെത്തും. അവാർഡുകൾ വാരികൂട്ടും അങ്ങിനെ വന്നാൽ കാവ്യയേക്കാൾ മിടുക്കി മഞ്ജു എന്നും മഞ്ജുവാണ്‌ ഭാഗ്യവതി എന്നും ലോകം വിലയിരുത്തും. ദിലീപിനേയും കാവ്യയേയും സംബന്ധിച്ച് അത്തരമൊരു ദുരന്തം ഒഴിവാക്കാൻ ഉള്ള വൻ നീക്കമാണിപ്പോൾ നടക്കുന്നത്.മഞ്ജുവല്ലാതെ മറ്റൊരാളെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് കമലിന്റെ നിലപാട്. ദിലീപുമായി പ്രശ്നമൊന്നുമില്ലെന്ന് കമല്‍ പറഞ്ഞെങ്കിലും പ്രശ്നങ്ങളുണ്ടെന്ന സൂചനയാണ് സിനിമാ ലോകം നല്‍കുന്നത്. ആമിയുടെ റിലീസ് സമയത്ത് തിയേറ്ററുകളുടെ മനോഭാവം അപ്പോള്‍ അറിയാമെന്ന് കരുതുന്നവരുമുണ്ട്.

എന്തായാലും റിപോർട്ടുകൾ ശരിയെങ്കിൽ ആട്ടി പുറത്താക്കിയുട്ടും രണ്ടാം ഭാര്യക്കായി ആദ്യ ഭാര്യയുടെ ശിരസ് ആവശ്യപ്പെടുകയാണ്‌ മലയാള സിനിമയും തിയേറ്ററുകളും അടക്കിവാഴുന്ന ദിലീപ് എന്നെ സിനിമാ രാജാവ്‌.

Top