Don't Miss Kerala

ജീവിതം വഴിമുട്ടുകയാണ്. ശരീരം വിൽക്കാതെ മറ്റ് മാർഗമില്ല, ഞാനാ…കടുംകൈ ചെയ്യും

എത്രയെന്നു വച്ചാ സാറേ…പട്ടിണി കിടക്കുന്നത്. ഇങ്ങനെ കിടന്ന് നരകിക്കാൻ വയ്യ. ഞാനും ഒരു മനുഷ്യജീവിയല്ലേ. ജീവൻ നിലനിർത്താൻ വേണ്ടിയാണ് ഭിക്ഷയ്ക്കിറങ്ങിയത്. മാന്യമായ ജോലിക്കിറങ്ങാമെന്നു വച്ചാൽ അവർക്കെന്റെ ‘ലിംഗമാണ്’ പ്രശ്നം. എന്നെ സ്നേഹിക്കുന്ന എല്ലാരും പറയുന്നുണ്ട് അബദ്ധമൊന്നും കാട്ടരുതെന്ന്, ജോലി അവസരങ്ങൾ ഒരുപാടുണ്ടൊന്നും, പക്ഷേ എവിടെ. മറ്റൊന്നും നടന്നില്ലെങ്കിൽ ഞാനാ…കടുംകൈ ചെയ്യും. ശരീരം വിൽക്കാൻ തെരുവിലേക്കിറങ്ങും. ഇതൊന്നും ചെയ്യാതെ തന്നെ ഞാൻ പലർക്കും പോക്കു കേസാ…ഇനി ആ കടുംകൈ ചെയ്തിട്ട് പട്ടിണി കിടക്കാതിരിക്കാമല്ലോ.

ഇതൊരു ട്രാൻസ്ജെൻഡറിന്റെ വിലാപമാണ്.കൊച്ചിമെട്രോ പടിയിറക്കി വിട്ട സാധു ട്രാൻസ്ജെൻഡർ യുവതിയുടെ നിസഹായവസ്ഥ. ഇനിയും പിടിച്ചു നിൽക്കാനാകില്ല, ജീവിതം വഴിമുട്ടുകയാണ്. ശരീരം വിൽക്കാൻ തെരുവിലേക്ക് ഇറങ്ങാതെ മറ്റ് മാർഗമില്ല…’. സമൂഹമാധ്യമങ്ങളിൽ കണ്ണീർ വീഴ്ത്തിയ ട്രാൻസ്ജെൻഡർ രഞ്ജു മോഹന്റെ കണ്ണീർ നനവുളള സന്ദേശം.

അച്ഛനും അമ്മയും മരിച്ച രഞ്ജുവിന് ആകെയുള്ളത് ഒരു ചേച്ചിയും അനിയനുമാണ്. പെണ്ണാകാനിറങ്ങി തിരിച്ചവളെ പടിയടച്ച് പിണ്ഡം വച്ച അവർ രഞ്ജു ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അന്വേഷിക്കാറില്ല. അന്നു തൊട്ടിന്നു വരെ അനുഭവിച്ച വേദനയുടെ പങ്കു പറ്റാനോ, ഒന്ന് ആശ്വസിപ്പിക്കാനോ ആരുമില്ല. കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡറുകൾക്ക് ജോലി നൽകിയെന്നും അവരുടെ ജീവിതം സുരക്ഷിതമായെന്നും പത്രതലക്കെട്ടുകൾ വാർത്ത നിരത്തിയെങ്കിലും അത്ര സുന്ദരമായിരുന്നില്ല കാര്യങ്ങൾ.

നിങ്ങളൊന്നും കരുതും പോലെ ഞങ്ങൾ എസിക്കു കീഴെ കുളിരു കോരിയിരിക്കുന്ന സർക്കാർ ആപ്പീസുകാരിയൊന്നുമല്ല ഞാനും, എന്റെ സുഹൃത്തുക്കളും. കൊച്ചി മെട്രോ ടിക്കറ്റിങ് ജോലി ഏൽപ്പിച്ചിട്ടുള്ള ഒരു കമ്പനിയിലെ കോൺട്രാക്റ്റ് സ്റ്റാഫ് മാത്രമായിരുന്നു ഞാൻ. ചാനൽ ചർച്ചകളിലും പത്രക്കോളങ്ങളിലും ട്രാൻസ് ജെൻഡറുകളുടെ അവകാശ പോരാട്ടത്തെക്കുറിച്ച് ചിലർ ഛർദ്ദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. ഞങ്ങൾ എന്നും അവിടുത്തെ ഉദ്യോഗസ്ഥർക്ക് രണ്ടാം തരക്കാരായിരുന്നു.

10000 രൂപയായിരുന്നു ശമ്പളം. ആ കാശ് ഒന്നിനും തികയാതെ വന്നപ്പോൾ ട്രെയിനിൽ ഭിക്ഷയെടുക്കാൻ വരെ പോയിട്ടുണ്ട്. ഇതൊക്കെ ആരോട് പറയാൻ. ഒരിക്കൽ ജോലിയിലെ പിഴവിന്റെ പേരിൽ മേലുദ്യോഗസ്ഥൻ ഒരുപാട് പേരുടെ മുന്നിൽ വച്ച് കണ്ണുപൊട്ടണ ചീത്ത പറഞ്ഞു. എന്റെ തെറ്റല്ലെന്നും സിസ്റ്റം ഡൗണായതാണെന്നും ഞാൻ കരഞ്ഞു പറഞ്ഞതാണ്. പക്ഷേ അവർ ചെവിക്കൊണ്ടില്ല. എന്നെ അവർ പുറത്താക്കി, ജോലിയിൽ നിന്നും മാറി നിൽക്കാൻ പറഞ്ഞു. എനിക്കറിയാം സാറേ… മറ്റൊരു വ്യക്തിയായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.– രഞ്ജു പറയുന്നു.

അന്ന് ജോലിയിൽ എന്താണ് സംഭവിച്ചതെന്ന് ഏമാൻമാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ പിന്നേയും ദിവസങ്ങൾ വേണ്ടി വന്നു. കൈയ്യും കാലും പിടിച്ച് ജോലിക്ക് കയറി. പക്ഷേ എന്റെ സമയദോഷം അവിടെ തീർന്നില്ല, രാത്രി 11മണിക്ക് ജോലി കഴിഞ്ഞ് തിരികെ വരവെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് വച്ച് ഒരുത്തൻ എന്നെ ആക്രമിച്ചു. എന്റെ ബാഗ് പിടിച്ചു പറിച്ചു. അവന്റെ ഉദ്ദേശ്യം ‘തെറ്റായിരുന്നു.’. ഞാൻ അത്തരക്കാരിയല്ലെന്നും വേറെ ആളെ നോക്കണമെന്നും കരഞ്ഞ് പറഞ്ഞതാണ്. പക്ഷേ അവൻ ഞങ്ങളെ വിട്ടില്ല, ഒടുവിൽ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ എന്റെ ബാഗും തട്ടിപ്പറിച്ച് അവൻ ഓടി. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് പൊലീസിൽ പരാതി നൽകി.

നിയമ നടപടികൾ മുന്നോട്ടു പോകേ, തിരിച്ച് ഓഫീസിലെത്തിയപ്പോൾ കഥയാകെ മാറി. ലൈംഗിക തൊഴിലാളികൾക്ക് ജോലി നൽകാനാകില്ലെന്നായിരുന്നു അവരുടെ വാദം. എന്താണ് സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞു, ഈ ജോലി പോയാൽ മറ്റ് മാർഗമില്ലെന്ന് പറഞ്ഞ് കാലുപിടിച്ചു. പക്ഷേ അവർ കേൾക്കാൻ കൂട്ടാക്കിയില്ല. എന്ത് ചെയ്യാനാ…അവരുടെ മുന്നിൽ ഞങ്ങൾ വെറും ‘പോക്ക് കേസു’കളാണ്. വെറും രണ്ടാം തരക്കാർ. ജോലി പോയാലും വേണ്ടില്ല. പക്ഷേ ഞങ്ങളെ ഇപ്പോഴും ശരീരം വിൽക്കുന്നവരായി മുദ്രകുത്തുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. പലപ്പോഴും മരിച്ചാൽ മതിയെന്നു വരെ തോന്നിയിട്ടുണ്ട്– രഞ്‍ജുവിന്റെ വാക്കുകളെ കണ്ണീർ മുറിച്ചു.

ജോലിക്കായി പിന്നേയും പല വാതിലുകളിൽ മുട്ടി. ഞാനൊരു ബിഎസ്‌സിക്കാരിയാണ്. ടെലി കോളറായി ജോലി ചെയ്ത് എക്സ്പീരിയൻസും ഉണ്ട്. അതും മുന്നിൽക്കണ്ട് മുന്നോട്ടു പോയി. പക്ഷേ ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടു. ഒന്നും നടക്കാതായപ്പോൾ ട്രെയിനുകളിൽ പാട്ടു പാടി ഭിക്ഷയെുത്ത് ജീവിച്ചു. പലരും വിചാരിക്കുന്നത് ഞങ്ങളൊക്കെ ശരീരം വിറ്റും പറയാൻ പാടില്ലാത്ത മറ്റ് പണിയൊക്കെ എടുത്തും ജീവിക്കുന്നവരാണെന്നാ. പകൽ ആണുങ്ങളും രാത്രി പെണ്ണുങ്ങളുമായി ജീവിക്കുന്ന ചിലരുണ്ട്. ചാവുന്നത് വരെ ആ പണിക്ക് എന്നെക്കിട്ടില്ല…അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കുന്നവരും ഇന്നാട്ടിൽ ഉണ്ട് സാറേ…

എത്രയെന്നു വച്ചാ പട്ടിണി കിടക്കുന്നേ… ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ പിന്നേയും പഴയ ഭിക്ഷാടനം തന്നെയായി ആശ്രയം ഗ്വാളിയർ, ഷാലിമാർ ട്രെയിനുകളിൽ പാട്ടുപാടി ഭിക്ഷയ്ക്കറങ്ങി. പക്ഷേ ആർപിഎഫിലെ സാറൻമാർ അവിടെ നിന്നും ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചു….എന്താ ചെയ്ക…ഇങ്ങനെ കിടന്ന് നരകിക്കാനാകും ഞങ്ങളുടെ വിധി.വേദനയോടെ രഞ്ജു പറയുന്നു

 

Related posts

ജപ്പാന്‍ പോണ്‍മൂവികളില്‍ താരമായി കുഞ്ഞ് നിഷി, വെറും 3അടി പൊക്കകാരന്‍, പണികേട്ടാല്‍ ഞെട്ടും

pravasishabdam news

ദിവ്യ എസ് അയ്യർ നിയമവിരുദ്ധമായി പതിച്ചുനൽകിയ പുറം പോക്ക് ഭൂമിയിൽ പൊലീസ് സ്‌റ്റേഷന്‍ നിർമിക്കും

subeditor5

ഇറച്ചിക്കോഴികളില്‍ മാരക രോഗത്തിന്റെ വൈറസ് , പ്രചരണത്തിനു പിന്നില്‍ തോമസ് ഐസക് ആണെന്നു ആരോപണ0

special correspondent

ശബരിമല വിഷയം ബിജെപി മുഖ്യപ്രചാരണ വിഷയമാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല; സുരേന്ദ്രനെ പരസ്യമായി തള്ളിപ്പറഞ്ഞ് പി എസ് ശ്രീധരന്‍പിള്ള

main desk

കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്

pravasishabdam news

കെ.സി.ജോസഫും കെ.ബാബുവും മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ

subeditor

ആദ്യ രാത്രി ഭർത്താവിനൊപ്പം കിടക്ക പങ്കിട്ടില്ല, നിർബന്ധിച്ചപ്പോൾ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തി

subeditor

മണ്ഡലകാലം തുടങ്ങിയതോടെ അയ്യപ്പസ്വാമിക്കായി പോസ്‌റ്റോഫീസിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത് കത്തുകളും മണിയോര്‍ഡറുകളും മുതല്‍ കല്ല്യാണക്കുറികള്‍ വരെ

subeditor5

ബിജെപി ബിഡിജെഎസ് ധാരണയായി; ബിഡിജെഎസിന് 37 സീറ്റുകൾ

subeditor

യാക്കോബായ ഓര്‍ത്തഡോക്‌സ് സഭ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം, മരിച്ച് പത്ത് ദിവസമായിട്ടും ശവസംസ്‌കാരം നടത്താനാകാതെ ബന്ധുക്കള്‍

subeditor10

ഇന്ന് കച്ചവടം നടക്കില്ലെന്ന് അറിയാം, എന്നാലും ഇതാണ് ഞങ്ങളുടെ പ്രതിഷേധം’; കോഴിക്കോട് വ്യാപാരികള്‍ കടകള്‍ തുറന്നു;പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ കേരള പൊലീസിന് തിരിച്ചടി. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

subeditor

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തന്നെ; തിരുവനന്ത പുരത്ത് സുരേഷ് ഗോപി?

subeditor10

ആര്‍.എസ്.പിയില്‍ പൊട്ടിത്തെറി: കോവൂര്‍ കുഞ്ഞുമോന്‍ ഇടതുമുന്നണിയിലേയ്ക്കോ?

subeditor

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം.വിൻസന്റ് അറസ്റ്റില്‍

ഭാര്യയേ പണം വാങ്ങി കൂട്ടുകാർക്ക് കാഴ്ച്ചവയ്ക്കുന്ന ഭർത്താവ്‌ അറസ്റ്റിൽ.

subeditor

പതിനേ‍ഴു കോടി വാര്‍ഷിക ശമ്പളം വാങ്ങിയ സൈറസ് മിസ്ത്രി ഒറ്റ ദിവസം കൊണ്ട് ഒന്നുമല്ലാതായി

subeditor

ഭര്‍ത്താവിന്റെ ഖബറടക്കിനു പിന്നാലെ ഭാര്യ സുഹൃത്തിനൊപ്പം പോയി; എട്ടുനാള്‍ മുന്‍പ് അടക്കിയ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് മകന്‍

subeditor5