അത് ആരേയും തോല്‍പ്പിക്കാനൊന്നുമല്ല തുറന്നു പറഞ്ഞ് ലാല്‍

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ തന്റെ അനുഭവം തുറന്നു
പറഞ്ഞ് ലാല്‍. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. അഭിനയിക്കുമ്പോള്‍ മത്സരമൊക്കെ തോന്നാറുണ്ട് . എന്നാല്‍
അത് ആരേയും തോല്‍പ്പിക്കാനൊന്നുമല്ല. ഓപ്പോസിറ്റ് ഒരാള്‍ വരുമ്പോള്‍ പ്രസന്‍സ്
സ്ട്രോങ്ങായിരിക്കണമെന്ന ചിന്തയിലാണ്. മിക്കപ്പോഴും ഞാന്‍ അതില്‍ പിടിച്ചു നില്‍ക്കാറുണ്ട്.

പക്ഷേ ഒരാളുടെ മുമ്പില്‍ ഞാന്‍ നേര്‍വസായി, അതു മഞ്ജു വാര്യരുടെ മുമ്പിലാണ്. കന്‍മദത്തില്‍മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ എന്റെ കയ്യൊക്കെ വിറയ്ക്കാന്‍ തുടങ്ങിരുന്നു. മഞ്ജുവിന്റെഅനായാസമായ അഭിനയം കണ്ടു നിന്നു പോയി. അത് എനിക്ക് വേറെ ഒരാളുടെ അടുത്തും തോന്നിട്ടില്ലഎന്നു ലാല്‍ പറയുന്നു.

 

Top