അമ്മയുടെ മുടികൊഴിഞ്ഞു തുടങ്ങിയ ദിവസം,അന്നു രാത്രി ഞാനും അച്ഛനും അമ്മയും കൈകൾ ചേർത്ത് പിടിച്ച് പ്രതിജ്ഞയെടുത്തു

ക്യാൻസറിനേ സ്വന്തം വീട്ടിൽ നിന്നും ചെറുത്ത് തോലിപ്പിച്ച മനസാനിധ്യം പങ്കുവയ്ച്ച് നടി മഞ്ജു വാര്യർ.അമ്മയ്ക്ക് മുടികൊഴിഞ്ഞു തുടങ്ങിയ ദിവസം..അന്നായിരുന്നു ഞാനും അച്ഛനും തകർന്നു പോയത്. വല്ലാതെ സങ്കടപെട്ട ദിവസം…പക്ഷേ, ഞങ്ങൾ പുറത്തു കാണിച്ചില്ല. അമ്മ തളരാൻ പാടില്ല. അന്നു രാത്രി ഞങ്ങൾ കൈകൾ ചേർത്തു പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. അർബുദത്തെ നമ്മൾ ചെറുത്തു തോൽപിക്കും.

ക്യാൻസർ രോഗത്തേകുറിച്ചും രോഗ ബാധിതർക്ക് ആശ്വാസം പകർന്നും മഞ്ജു വാര്യർ പ്രസംഗിച്ചപ്പോൾ കണ്ണുകളിൽ തിളക്കം..മുന്നിൽ നൂറുകണക്കിന്‌ കുട്ടികൾ..വീണ്ടും ക്യാൻസർ മൂലം പിടിച്ചുലയ്ക്കപ്പെട്ട സ്വന്തം കുടുംബത്തിലേക്ക് തന്നെ മഞ്ജുവാര്യർ …. നാലു വർഷം മുൻപ് അച്ഛനു കാൻസർ വന്നപ്പോഴും ഞങ്ങൾ പതറിയില്ല.അമ്മയ്ക്ക് ക്യാൻസർ വന്നിട്ട് ഇപ്പോൾ 17വർഷം കഴിഞ്ഞു..17വർഷം മുമ്പുള്ളതിനേക്കാൾ ഊർജ്വസ്വലയാണ് എന്റയമ്മയിപ്പോൾ.തിരുവാതിരകളിയിലും ആർട്ട് ഓഫ് ലിവിങ്ങിലുമൊക്കെ സജീവം. നാളെ എനിക്കു വന്നാലും (വരാതിരിക്കട്ടെ) തളരില്ല. കാരണം അനുഭവങ്ങൾ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എനിക്ക്’’.

അർബുദത്തേക്കാൾ ഭയാനകമാണു രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ.കാൻസറിനെ അതിജീവിക്കാൻ കഴിയുമെന്നു നിങ്ങൾ വീട്ടുകാരോടു മാത്രമല്ല അറിയുന്നവരോടെല്ലാം പറയണം–മഞ്ജുവാരിയർ ഓർമിപ്പിച്ചു.മനോരമ ന്യൂസിന്റെ അർബുദ പ്രതിരോധ ദൗത്യമായ കേരള കാൻ മൂന്നാംഘട്ടത്തിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാംപിലെ മഞ്ജുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി..ക്യാൻസർ രോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും വലിയ പ്രത്യശ നല്കുന്നു നടിയുടെ വാക്കുകൾ

 

Top