ആ ശബ്ദ മാധുരി മാഞ്ഞു, ചിലങ്ക നാദം നിലച്ചു, 26മത് വയസിൽ നീ റോഡിൽ മരിച്ചു വീണല്ലോ..

ഇതു പോലെ മുമ്പും വിരിയും മുമ്പേ പൊലിഞ്ഞ് താരകങ്ങൾ ഉണ്ട്. ഉദിച്ചുയരും മുമ്പേ അസ്തമിച്ചു!…മഞ്ജുഷ മോഹൻദാസ് ..തെറ്റാത്ത വരികൾ..എല്ലാ ഗാനവും അവൾക്ക് വഴങ്ങിയിരുന്നു. വേദികളിൽ അവൾ മികച്ച് നിന്നു. ഏഷ്യാനെറ്റ് പോലുള്ള ഒരു ചാനലിൽ വ്യക്തി മുദ്ര പതിപ്പിച്ചു എങ്കിൽ തീർച്ചയായും അവൾ കഴിവും മികവും ഉള്ളവൾ ആയിരുന്നു. ഏഷ്യാനെറ്റിന്റെ പ്രശസ്ത പരിപാടി ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയയാ ഗായിക മഞ്ജുഷ മോഹൻദാസിന്റെ ജീവൻ റോഡിൽ പൊലിയിച്ച് കളഞ്ഞത് കള്ള് വണ്ടി. കള്ളുമായി അമിത വേഗത്തിൽ വന്ന വണ്ടി അവളുടെ കാലനായി മാറി. റോഡിൽ ഇങ്ങിനെ പൊലിയുന്നവരിൽ സാധാരണക്കാരോ..സെലിബ്രേറ്റികളോ എന്നൊന്നും ഇല്ല. അത് നടി മോനിഷ മുതൽ ഇപ്പോൾ മഞ്ജുഷയിൽ എത്തി നില്ക്കുന്നു. report byകോശി ജോസഫ്

വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷയുടജെ വിയോഗം ഇന്ന് പുലർച്ചെയാണ് സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയിൽ വച്ച കള്ളുമായി വന്ന മിനിലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ജന എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നു.സംഗീതത്തോടൊപ്പം നൃത്തത്തെയും ഉപാസിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതക്ഷിത വിയോഗം ഉണ്ടായത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നൃത്തവിഭാഗം വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ. അമിതവേഗത്തിലെത്തിയ പിക്ക് അപ് വാൻ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചത്.

ഇതോടെ ആ ശബ്ദ മാധുരി നിലച്ചു. ആ ചിലങ്കകൾ അണിയാൻ അവൾ ഇനിയില്ല. വലിയ ഗായികയും നൃത്തക്കാരിയും ആകാനുള്ള ആഗ്രഹം എല്ലാം ബാക്കി വയ്ച്ചു. എല്ലാം ആ കാലൻ ലോറി മൂലം. എന്തുകൊണ്ട് ഇനിയൊരു ദുരന്തം റോഡിൽ ഉണ്ടാകില്ല എന്ന് സർക്കാരിനും പോലീസിനും റോഡ് ഉപയോഗിക്കുന്ന എല്ലാ ഡ്രൈവർമാർക്കും മനസിൽ ഒരു തീരുമാനം എടുത്തു കൂടാ. ആർക്കും ഒരു ചിലവും ഇല്ലാത്ത ഒരു തീരുമാനം. പകരം രക്ഷപെടുന്നത് അനേകായിരം മനുഷ്യർ..കുടുംബം..റോഡിലെ അശ്രദ്ധയുടെ രക്ത സാക്ഷിയായി ജഗതി ശ്രീകുമാർ ഇന്നും മരിച്ച് ജീവിക്കുന്നു.

അപകടത്തെ തുടർന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടാളും തെറിച്ച് റോഡിലും ,റോഡരികിലെ കാനയിലും വീണു. ഓടി കൂടിയ നാട്ടുകാരും, തൊട്ടടുത്ത ലോറി പാർക്കിലെ ഡ്രൈവർമാരും ചേർന്നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരുയെും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മഞ്ജുഷയ്ക്ക് തലയ്ക്ക് കാര്യമായി പരിക്കേറ്റിരുന്നു. വെങ്ങോല വളയൻചിറങ്ങര വെട്ടുകാട്ടിൽ വീട്ടിൽ അഞ്ജന കാലടി സർവകലാശാലയിലെ ഒന്നാം വർഷ പി.ജി. നൃത്തവിഭാഗം വിദ്യാർത്ഥിനിയാണ്. മഞ്ജുഷ പി.ജി. രണ്ടാം വർഷ വിദ്യാർത്ഥിനിയുമാണ്.

Top