സുവിശേഷ വേലക്കാരുടെ സഭാ നിന്ദ: ധ്യാന ഗുരുക്കന്മാർക്ക് പണവും, പിരിവും കൊടുക്കരുതെന്ന് പരസ്യമായി ആഹ്വാനം ചെയ്ത് മാരിയോ

മിസ്റ്റർ മാരിയോ ജോസഫ്..നിങ്ങൾ ആൾ കരുതിയ പോലെയല്ല. ഇത് കിടുക്കി..നിങ്ങൾ തമ്മിൽ ഉള്ള അടിയാണോ എന്നൊന്നും എനിക്കറിയേണ്ട..നിങ്ങൾ ധ്യാന ഗുരുക്കന്മാക്കിട്ടും, കരിസ്മാറ്റിക് ധ്യാനക്കാർക്കിട്ടും കൊടുത്ത ഈ മാരക പ്രയോഗം അച്ചട്ടായി..അടി കിട്ടിയത് ആ വട്ടായിക്കും, മന്ദബുദ്ധികളോട് ക്രൂരതകാട്ടിയ വളമനാലനും പിന്നെ ശാലോം ടി.വിക്കും. സീറോ മലബാർ സഭയിലേ കടൽ കടന്നും കേരളത്തിലും ഒക്കെയായി ധ്യാനവും സെമിനാറും നടത്തുന്ന കരിസ്മാറ്റിക് ടീമുകൾ ഇപ്പോൾ നല്ല സ്നേഹത്തിലല്ല. കേരളത്തിലും, പുറത്തും ലക്ഷത്തിലധികം ഫാൻസും, സുവിശേഷ പ്രവർത്തനവും നടത്തുന്ന ബ്രദർ മാരിയോ ജോസഫ് ചില വസ്തുതകൾ വിളിച്ചു പറഞ്ഞത് വിവാദമായി. മാരിയോ ജോസഫ് മുസ്ളീം മതത്തിൽ നിന്നും ക്രൈസ്തവ മതത്തിലേക്ക് മതം മാറി സുവിശേഷം ജീവിതം തിരഞ്ഞെടുത്തയാളാണ്‌. ഇദ്ദേഹത്തിനു ധാരാളം എതിർപ്പുകൾ ഉണ്ടേലും ചില സത്യങ്ങൾ വിളിച്ചു പറയുന്നത് കാണാതെ പോകരുത്. കാരണം സീറോ മലബാർ സഭയേ കുറെ ധ്യാന ഗുരുക്കന്മാർ നയിച്ച് അവർ ഒരു അധോലോകം പോലെ പെരുമാറുന്നു. പണവും സ്വത്തും ആസ്തിയും സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കുന്നു കൂട്ടുന്നു. അപകടകരമായ മുന്നറിയിപ്പ് മാരിയോ എല്ലാ കത്തോലിക്കർക്കും നല്കുന്നത് എല്ലാവരും മനസിലാക്കി ഷേർ ചെയ്യുക. സഭയിലേ നല്ല വശങ്ങളേയും ചിന്തകളേയും നമ്മൾ പ്രോൽസാഹിപ്പിക്കണം.

അദ്ദേഹം പറയുന്നത് സഭ വളരുന്നത് ഇടവക വളരുന്നതിലൂടെയാണ്‌. ഇടവകയിലേക്ക് പോകേണ്ട പിരിവും ദശാംശവും ധ്യാന ഗുരുക്കന്മാർ കൈക്കലാക്കുന്നത് തെറ്റാണന്ന് തുറന്നടിക്കുന്നു. വിദേശത്ത് ചെന്ന് മലയാളികൾക്കിടയിൽ ധ്യാനഗുരുക്കന്മാർ ഓരോ പ്രാഥനാ ഗ്രൂപ്പ് ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പിൽ എല്ലാ മാസവും പിരിവെടുത്ത് ലഭിക്കുന്ന ദശാംശം ധ്യാന ഗുരുക്കന്മാർക്ക് അയച്ചു കൊടുക്കുന്നു. ഇതുമൂലം വ്യക്തികൾ വളരുകയും സഭയും ഇടവകയും തളരുകയും ചെയ്യുന്നു. വിശ്വാസികൾ ധ്യാന ഗുരുക്കന്മാർക്കല്ല അവരുടെ ദശാംശം നല്കേണ്ടത്. ഇടവകയിലാണ്‌ പിരിവു നല്കേണ്ടത്. അത് മാത്രമേ സഭയിലേക്കു വരുന്നുള്ളു. ധ്യാന ഗുരുക്കന്മാർക്കെതിരേയുള്ള വൻ മുന്നറിയിപ്പായ വീഡിയോ വിശ്വാസികൾ ഏറ്റെടുത്ത് കഴിഞ്ഞു

മാരിയോ പരോക്ഷമായി ആഞ്ഞടിക്കുന്നത് ഫാ. വട്ടായിൽ- വളമനാൽ, ശാലോം ടി.വി കൂട്ട് കെട്ടിനെതിരേയാണ്‌. സഭക്കുള്ളിൽ മറ്റൊരു ഗ്രൂപ്പ് പണിത് സ്വത്തും സമ്പാദ്യവും കുന്നു കൂട്ടുകയാണ്‌ ഇവർ. വിദേശങ്ങളിൽ നിന്നും മാസ പിരിവും ധ്യാന പിരിവും നടത്തി അട്ടപ്പാടിയിൽ നൂറ്‌ കണക്കിന്‌ ഏക്കർ ഭൂമിയും ശത കോടികളുടെ ആസ്തിയും നിർമ്മാണവും വട്ടായിൽ അച്ചൻ ഉണ്ടാക്കി. ഇതെല്ലാം സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ആയിട്ടാണ്‌. കാനോൻ നിയമം പ്രകാരം ഇത്തരം പിരിവ് വസ്തുക്കൾ മെത്രാന്റെ പേരിൽ ആകണം. എന്നാൽ കിട്ടുന്നതിൽ ചില്ലി കാശ് വട്ടായി അച്ചൻ രൂപതക്കും സഭക്കും നല്കുന്നില്ല. ഫാ.വട്ടായിൽ ദശാംശം പോലും കൊടുക്കുന്നില്ല.

കാനോൻ നിയമത്തേ പോലും വട്ടായി- ശാലോം- വളമനാൽ കൂട്ട് കെട്ട് കശക്കി എറിയുന്നു. വിശ്വാസികൾ പൊട്ടന്മാരായി ഇവർക്ക് സ്വത്തുണ്ടാക്കാൻ പിരിവു കൊടുക്കുന്നു. ഒരു രൂപ ഇവർക്ക് പിരിവ് നല്കരുത്. അവസാനിപ്പിക്കണം. സഭയുമായി ഒരു ബന്ധവും ഇല്ലാത്ത ടി.വി സഭയുടെ പേരും , ബൈബിളും, സഭയുടെ യശസും വയ്ച്ച് കച്ചവടം നടത്തുന്നു. ഈ ടിവി ഉടമകക്ക് ഇപ്പോൾ ഒരു മെഡിക്കൽ കോളേജ് സ്വന്തമായി ഉണ്ടാക്കൽ ആണ്‌ പണി. നോക്കൂ…നമ്മൾ കൊടുക്കുന്ന മാസ പിരിവും പണവും എവിടെ എത്തി…???  വിശ്വാസികളേ നിങ്ങൾ പരമ വിഢിയകൾ!!..നിങ്ങൾ തന്നെയാണ്‌ കള്ള പ്രവാചകന്മാർക്കും കരിസ്മാറ്റിക് കാർക്കും പിരിവു കൊടുത്ത് ഈ സഭാ കുലത്തേയും ഇടവകളേയും കൊല്ലുന്നത്. കുലം മു
ടിപ്പിക്കുന്നത്.

അതുപോലെ വളമനാൽ അച്ചൻ വിദേശത്ത് ധ്യാനം നടത്തി കോടി കണക്കിന്‌ രൂപയാണ്‌ സമാഹരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വന്തം നാവിന്റെ ഗുണ ദോഷങ്ങൾ കേരള സമൂഹം കേട്ട് ഞെട്ടിയതാണ്‌. വിദേശത്ത് ഓരോ ധ്യാന പരിപാടിക്കും അവിടെ 30-50 ലക്ഷം രൂപവരെ പിരിവെടുത്ത് കിട്ടുന്നു. ഇത്തരത്തിൽ ഡസൻ കണക്കിന്‌ ധ്യാനങ്ങളാണ്‌ വളമനാൽ വർഷം നടത്തുന്നത്. ഇതിൽ രൂപതക്കും സഭക്കും ഒന്നും കൊടുക്കുന്നില്ല. എല്ലാം ഇടുക്കിയിലും മറ്റുമായി സ്വന്തം ആസ്ഥാനം പണിയാനും ബന്ധുക്കളുടെ ആസ്തി കൂട്ടാനും പോകുന്നതായാണ്‌ മുഖ്യ ആരോപണം. ഇതുപോലെ കോഴിക്കോട്, പാലക്കാട്, പോട്ട ഇവിടെയെല്ലാമുള്ള കരിസ്മാറ്റിക് ധ്യാനക്കാർ സഭയിൽ നിന്നും ഏറെ കുറെ വിട്ട് നില്ക്കുന്നു. മെത്രാന്മാരുടെ നിർദ്ദേശം ഇവർ ധിക്കരിക്കുന്നു. പണം അധികമാകുമ്പോൾ ഉള്ള ധിക്കാരം തന്നെ.

മാരിയോയുടെ വീഡിയോയിൽ പ്രവാസികൾ ചില ടിവികൾക്കും യു.ടുബിനും പണം നല്കുന്നത് ഉടൻ നിർത്തണം എന്നു പറയുന്നു. ഇത് ശാലോം ടിവിക്കെതിരേയാണ്‌. ശത കോടികളാണ്‌ ഈ ടി.വി ഇതിനകം ആസ്തിയാക്കിയത്. ഈ ടിവി ഒരു സ്വകാര്യ വ്യക്തിയുടെ സംരഭം ആണ്‌. സഭയോ രൂപതയോ ആയി യാതൊരു ഇടപാടും ഇല്ല. ഇതിന്റെ വിശദമായ അന്വേഷണ റിപോർട്ട് പിന്നാലെ പ്രസിദ്ധീകരിക്കും. സഭയുമായോ രൂപതകളുമായോ ബന്ധമില്ലാത്ത ഒരു ലോകം ആയി ശാലോം- വട്ടായിൽ- വളമനാൽ കൂട്ട് കെട്ട് പന പോലെ വളരുന്നു. കരിസ്മാറ്റിക് പേരിൽ വിശ്വാസികളേ ചൂഷണം ചെയ്യുന്നു. മെത്രാന്മാരേയും സഭയേയും ധിക്കരിക്കുന്നു. ഇടവകൾ ശോഷിക്കുകയും ധ്യാന ഗുരുക്കന്മാരുടെ സ്വകാര്യ ധനം വർദ്ധിക്കുകയും ചെയ്യുന്നു.

വിൻസ് മാത്യു/ എഡിറ്റർ പ്രവാസി ശബ്ദം

 

ഞാൻ ഇത് എഴുതുന്നത് മാരിയോ ജോസഫിന്റെ ബലത്തിലാണ്‌. അദ്ദേഹം അത്രയും പറഞ്ഞ് സ്ഥിതിക്ക് ഞാൻ ഇത്രയേലും വ്യക്തമാക്കിയില്ലേൽ അത് സമൂഹത്തോട് ചെയ്യുന്ന തെറ്റാകും. അറിയാവുന്ന വിവരം സമൂഹത്തേ അറിയിക്കാതെ മറച്ചുവയ്ച്ചതിനേ ദൈവ കോപം വരെ എന്റെ നേർക്ക് ഉണ്ടാകുന്നത് ഇത്രയും പറയുന്നതിലൂടെ ഒഴിവാക്കാമല്ലോ..മാത്രമല്ല ചില കള്ള പാതിരിമാരും സ്ത്രീ വഷളന്മാരായ വൈദീകരും, ചില ഴിമതിക്കാരായ വൈദീകരും പ്രവാസി ശബ്ദത്തേ സഭാ വിരുദ്ധമായി മുദ്ര കുത്താൻ തിരക്കാണ്‌.. കാരണം ഇത്തരം വിവരങ്ങൾ ഒന്നും വിശ്വാസികളിൽ എത്തരുതെന്ന് ഏതാനും ചില വെള്ള കുഴിമാടങ്ങൾ ആഗ്രഹിക്കുന്നു. ഇതുമായി വ്യക്തമായ ധാരണകൾ തരുന്ന ബ്രദർ മാരിയോ ജോസഫിന്റെ വീഡിയോ കേൾക്കുക.

Top