വൈദികർക്കെതിരായ ലൈംഗികാരോപണം: മാർപ്പാപ്പ ഉന്നതതല യോഗം വിളിച്ചു

വത്തിക്കാര്‍ സിറ്റി  വൈദികര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉന്നത വൈദികരുടെ യോഗം വിളിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി ഇരുപത്തിയൊന്നിനായിരിക്കും സമ്മേളനം തുടങ്ങുക.ലോകമെമ്പാടുമുള്ള കത്തോലിക്കന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റുമാരുമായി നാല് ദിവസം നീളുന്ന കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.

അതേസമയം പുരോഹിതരുടെ ലൈംഗിക ചൂഷണം തടയാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിയാതെ വന്നതില്‍ നാണക്കേട് തോന്നുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ അറിയിച്ചിരുന്നു. ഐറിഷ് റിപ്പബ്ലിക്കില്‍ നടത്തുന്ന സന്ദര്‍ശന വേളയിലാണ് മാര്‍പാപ്പ ഇക്കാര്യം പരാമര്‍ശിച്ചത്.

അയര്‍ലന്‍ഡില്‍ പുരോഹിതരുടെ ഭാഗത്തു നിന്നുണ്ടായ ലൈംഗിക ചൂഷണം കണ്ടില്ലെന്നു നടിക്കാന്‍ തനിക്കാവില്ലെന്നും, തങ്ങളുടെ കീഴില്‍ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഏര്‍പ്പെട്ടിരുന്നവരെ സഭയില്‍ അംഗങ്ങള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.

Top