വിവാഹത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ ആ സത്യം യുവതി പറഞ്ഞു; പിന്നെ സംഭവിച്ചത്

ഡ്രൈവിങ് അറിയാമെന്ന് പറഞ്ഞ ഒറ്റവാക്കിലൂടെ വിവാഹം മുടങ്ങിയ യുവതിയുടെ അനുഭവം വൈറലാകുന്നു. വിവാഹത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ സൗദി യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി.വിവാഹത്തിന് ശേഷം ഡ്രൈവ് ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള വധുവിന്റെ പിതാവിന്റെ അഭ്യര്‍ത്ഥനയാണ് വരനെ ചൊടിപ്പിച്ചത്.

2018 ജൂണില്‍ സൗദിയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് പിന്‍വലിക്കുമ്പോള്‍ മകള്‍ക്ക്‌ ലൈസന്‍സും കാറും എടുത്ത് നല്‍കണമെന്ന് പിതാവ് വരനോട് പറഞ്ഞു. തുടര്‍ന്ന് വരന്‍ പെട്ടെന്ന് വേദിവിടുകയായിരുന്നു. ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.പിന്നാലെ ഇയാളുടെ കുടുംബവും വേദി വിടുകയായിരുന്നു.

വധുവിന് 40000 സൗദി റിയാല്‍ സ്ത്രീധനം നല്‍കാനും വിവാഹത്തിന് ശേഷവും ജോലി തുടരാനും വരന്‍സമ്മതിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇയാളെഞെട്ടിച്ചുകളഞ്ഞു. ബന്ധുക്കള്‍ ഇയാളെ അനുനയിപ്പിക്കാന്‍ ആവും വിധം ശ്രമിച്ചെങ്കിലുംഫലമുണ്ടായില്ല. അടുത്തിടെയാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് വിലക്ക്നീക്കാന്‍ തീരുമാനിച്ചത്. സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച ഉത്തരവ് അടുത്ത വര്‍ഷം ജൂണില്‍നിലവില്‍ വരും.

 

Top