ബെൻസ് ഭ്രമം ഭ്രാന്തായപ്പോൾ..ലക്ഷങ്ങൾ മുടക്കി മാരുതികാർ പൊളിച്ച് ബെൻസ് പോലെ ആക്കി

തിരൂർ :ബെൻസ് വാങ്ങാൻ പണമില്ല..എന്നാൽ ബെൻസ് കാറിൽ യാത്ര ചെയ്തില്ലേലും കാണുന്നവർക്ക് യാത്ര ബെൻസിലാണെന്ന് തോന്നുകയും വേണം. പൊങ്ങച്ച ഭ്രാന്ത് കൂടി വന്നപ്പോൾ സ്വന്തം മാരുതി കാർ പൊളിച്ചടുക്കി ബെൻസാക്കി മാറ്റിയ തിരൂർ എംവിഐ കെ.അനസ് മുഹമ്മദിനേയും ഡ്യൂപ്ളികേറ്റ് ബെൻസിനേയും പോലീസ് പിടിച്ചു.

സാധാരണ കാർ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാറാക്കി മാറ്റിയ ഉടമ കുടുങ്ങി. അധികൃതർ ഇടപെട്ടപ്പോൾ ഉടമ കാർ പഴയപടിയാക്കി. മാരുതി കാറാണ് രൂപം മാറ്റി ബെൻസാക്കിയതെന്ന് അധികൃതർ പറഞ്ഞു. ടയർ, കാറിന്റെ മുൻവശം, ഘടന എന്നിവ തിരിച്ചറിയാനാകാത്ത വിധത്തിലാണ് കാർ മാറ്റിയത്. ഇതിനെക്കുറിച്ച് തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മിഷണർക്കു പരാതി ലഭിച്ചിരുന്നുതിരൂർ എംവിഐ കെ.അനസ് മുഹമ്മദ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഉടമ കാർ മഞ്ചേരിയിലെ കച്ചവടക്കാർക്കു കൈമാറി. തുടർന്ന് പൊലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന് തിരൂർ ജോയിന്റ് ആർടിഒ സി.യു.മുജീബ് വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള കാരണം കാണിക്കൽ നോട്ടിസ് നൽകി.എന്നാൽ ഉടമ തൂവ്വക്കാട് സ്വദേശി മുഹമ്മദ് കാർ ഹാജരാക്കുന്നതിനു 15 ദിവസം സമയം ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ കാർ പഴയ രൂപത്തിലാക്കി ഉടമ ഹാജരാക്കി. രൂപം മാറ്റാൻ ഉപയോഗിച്ച വിലകൂടിയ ഉപകരണങ്ങളും അധികൃതർക്ക് കൈമാറി. പരിശോധിച്ചശേഷം പിഴ ചുമത്തുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. ലക്ഷങ്ങൾ പോവുകയും ചെയ്തു..നാണക്കേടും ആയി പുറമേ ഇനി വരാനുള്ളത് ലക്ഷത്തിൽ കുറയാത്ത പിഴയും.

Top