മസാജിംഗ് പാര്‍ലറുകള്‍ക്കും ലൈംഗിക കേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏറെയുള്ള അറബി രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ പുതിയ സംരംഭം

ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസവുമായി ഹാപ്പി എന്‍ഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെണ്‍കുട്ടികള്‍. മസാജിംഗ് പാര്‍ലറുകള്‍ക്കും ലൈംഗിക കേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏറെയുള്ള അറബി രാജ്യങ്ങളിലാണ് പെണ്‍കുട്ടികളുടെ പുതിയ സംരംഭം. കേരളത്തിലെ ഏറെ പ്രശസ്തമായ അയുര്‍വേദ കേന്ദ്രത്തിന്റെ പേരിലാണ് വിദേശ രാജ്യത്തും ലൈംഗിക വ്യാപാരം നടക്കുന്നത്.

പ്രവാസ ജീവിതത്തിനിടയിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അലട്ടുന്ന അനേകം മലയാളികള്‍ ഉണ്ട്. പല കാരണങ്ങളാലും അവര്‍ക്ക് നാട്ടില്‍ പോയി ചികിത്സ തേടുക എന്നതില്‍ പ്രതിബന്ധങ്ങള്‍ ഉണ്ട്. പേരു റെജിസ്റ്റര്‍ ചെയ്യാനുള്ള സാങ്കേതികമായ പഴുതുകള്‍ ഉപയോഗിച്ചാല്‍ ഇത്തരത്തില്‍ പ്രശസ്തമായ പല സ്ഥാപനങ്ങളുടേതിനോടും സാമ്യമുള്ള പേരും മറ്റും ലഭിക്കും. അതിന്റെ പ്രശസ്തിയും വിശ്വാസ്യതയും ഉപയോഗിച്ച് എളുപ്പം ജനങ്ങളെ ആകര്‍ഷിക്കാമെന്ന് ചിലര്‍ തിരിച്ചറിഞ്ഞു എന്ന് വേണം കരുതുവാന്‍.

മലയാളി സ്ത്രീകള്‍ ചെയ്യുന്ന ബോഡി മസാജിംഗിന് മണിക്കൂറിന് 130 ദിര്‍ഹമാണ്. ആയുര്‍വ്വേദ തൈലങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിന് 180 ദിര്‍ഹം വരും. രഹസ്യമായി ചെയ്യുന്നതായി പറയപ്പെടുന്ന ”ഹാപ്പി എന്റിംഗിന്” ടിപ്പ് വേറെയും കൊടുക്കണമത്രെ. ഈ പ്രമുഖ സ്ഥാപനത്തിന്റെ ഔദ്യോഗിക ഫ്രാഞ്ചൈസിയാണോ എന്നത് ചോദിച്ചാല്‍ ആവരുടെ മരുന്നുകള്‍ ഉപയോഗിക്കുന്നു എന്നെല്ലാമുള്ള മറുപടിയാണ് ആദ്യം ലഭിച്ചിരുന്നത്. മസാജ് ചെയ്യുന്നവര്‍ക്ക് ആയുര്‍വ്വേദ ശാലയുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും വ്യക്തമല്ല.

ആയുര്‍വ്വേദ വിധിപ്രകാരം ഉള്ള ഉഴിച്ചിനും മറ്റും അതിന്റേതായ കുറേ ചിട്ടവട്ടങ്ങള്‍ ഉണ്ട്. അത് വിദഗ്ദനായ ഒരു ചികിത്സകന്റെ മേല്‍ നോട്ടത്തില്‍ നടത്തേണ്ട ഒന്നാണ്. പണമടച്ച് ക്യുബിക്കിളില്‍ കയറി വസ്ത്രമുരിഞ്ഞ് ഒരു ട്രൗസറുകൊണ്ട് നാണം മറച്ച് ടേബിളില്‍ കയറിക്കിടന്നു നടത്തുന്നതല്ല പാരമ്പര്യ വിധിപ്രകാരം ഉള്ള ഉഴിച്ചില്‍.

Top