Crime WOLF'S EYE

ആഡംബര ജീവിതത്തിന് വേണ്ടി പണം കണ്ടെത്താൻ മോഷണം പതിവാക്കി, ഒടുവിൽ മാവേലിക്കര സ്വദേശിനിക്കും കാമുകനും കിട്ടിയത് കിടിലൻ പണി…

ആഡംബര ജീവിതത്തിനും,സമ്പാദ്യത്തിനും വേണ്ടി പണം കണ്ടെത്താൻ നഗരത്തിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങിനടന്ന മാല പൊട്ടിക്കുന്ന കാമുകനും,കാമുകിയും അറസ്റ്റിൽ. ബുധനൂര്‍ എണ്ണയ്‌ക്കാട്‌ ഇലഞ്ഞിമേല്‍ വടക്കുംമുറിയില്‍ വിഷ്‌ണു ഭവനത്തില്‍ സുനിത(36), ഇവരുടെ കാമുകന്‍ ഹരിപ്പാട്‌ പിലാപ്പുഴ ബിജു ഭവനത്തില്‍ ബിജുവര്‍ഗീസ്‌(33) എന്നിവരെയാണ്‌ മാവേലിക്കര സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌.

വിവാഹിതയും മൂന്നു മക്കളുടെ മാതാവുമായ സുനിത ഭര്‍ത്താവ്‌ വിദേശത്തായിരുന്നപ്പോള്‍ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയത്‌ സംബന്ധിച്ച്‌ മാന്നാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ കേസുണ്ട്‌. ഏകദേശം ഒന്നര വര്‍ഷം മുമ്ബാണ്‌ ദുബായില്‍ ജോലി ചെയ്‌തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേസ്‌ബുക്ക്‌ വഴി സുനിത പരിചയപ്പെടുന്നത്‌.

തുടര്‍ന്ന്‌ അടുപ്പത്തിലായ ഇവര്‍ ബന്ധം തുടര്‍ന്നു. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിതയോടൊപ്പം താമസിച്ചു. പിന്നീട്‌ ഭര്‍ത്താവ്‌ അറിഞ്ഞ്‌ പ്രശ്‌നമായപ്പോള്‍ വിവിധയിടങ്ങളില്‍ വാടക വീടെടുത്ത്‌ താമസം ആരംഭിച്ചു. മാവേലിക്കര ഉമ്ബര്‍നാട്ടെ വാടക വീട്ടില്‍ താമസിക്കുമ്ബോഴാണ്‌ അമിത സമ്ബാദ്യത്തിനും ആഡംബരത്തിനും വേണ്ടി മാല മോഷണം നടത്താന്‍ തീരുമാനിച്ചത്‌.

കഴിഞ്ഞ ജൂണ്‍ മുതല്‍ നഗരത്തിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങി നടന്ന്‌ മാല പൊട്ടിച്ച ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജൂണ്‍ 18 ന്‌ തഴക്കര ജില്ലാ കൃഷിത്തോട്ടത്തിന്‌ സമീപം റോഡിലൂടെ നടന്നു പോയ യുവതിയുടെ സമീപത്ത്‌ സ്‌കൂട്ടര്‍ നിര്‍ത്തി വഴി ചോദിച്ച ഇരുവരും യുവതിയുടെ രണ്ടരപ്പവന്‍ മാല പൊട്ടിച്ചെടുത്തു. ഇവരുടെ പരാതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്‌ സ്‌ത്രീയായിരുന്നെന്നും സ്‌കൂട്ടറിന്റെ നമ്ബര്‍ 586 എന്നാണെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി എസ്‌.സുരേന്ദ്രന്‍, സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 586 എന്ന നമ്ബര്‍ വരുന്ന ആക്‌ടീവ സ്‌കൂട്ടറിനെപ്പറ്റി അന്വേഷിച്ചതില്‍ നമ്ബര്‍ വ്യാജമാണെന്ന്‌ മനസിലായി. പിന്നീട്‌ സി.സി ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളും പരിശോധിച്ചു. 300 ഓളം സി.സി ടി.വി ദൃശ്യങ്ങളും നൂറുകണക്കിന്‌ മൊബൈല്‍ നമ്ബരുകളും പരിശോധനയ്‌ക്ക് വിധേയമാക്കി.

പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വ്യക്‌തമല്ലാത്ത ചില വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും രാത്രിയും പകലും പല സ്‌ഥലങ്ങളിലും രഹസ്യനിരീഷണം നടത്തി. അന്വേഷണത്തില്‍ സ്‌കൂട്ടറിന്റെ നമ്ബര്‍ കെ.എല്‍ 30 ഡി-5867 എന്നാണെന്നും മുന്നിലും പിന്നിലും അവസാന നമ്ബര്‍ ഇളക്കി മാറ്റി 586 എന്നാക്കിയിരിക്കുകയാണെന്നും ബോധ്യപ്പെട്ടു. എണ്ണയ്‌ക്കാട്‌ സ്വദേശി സുനിതയാണ്‌ സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്നും പിന്നിലിരുന്ന്‌ മാല പൊട്ടിച്ചത്‌ അവരുടെ കാമുകന്‍ ബിജുവര്‍ഗീസാണെന്നും കണ്ടെത്തി.

കുറ്റകൃത്യ സമയത്ത്‌ ധരിച്ചിരുന്ന അതേ വേഷ വിധാനങ്ങളോടെ തന്നെ കഴിഞ്ഞ ദിവസം പോലീസ്‌ ഇവരെ പിടികൂടുകയായിരുന്നു. സുനിതയെ ബുധനൂരിലുള്ള വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാട്ട്‌ നിന്നുമാണ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. ടിപ്പര്‍ലോറി ഡ്രൈവറായ ബിജു പുലര്‍ച്ചെയുള്ള യാത്രയില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക്‌ നിര്‍മാല്യം തൊഴാന്‍ സ്‌ത്രീകള്‍ പുലര്‍ച്ചെ നടന്നു വരാറുണ്ടെന്ന്‌ മനസിലാക്കി സുനിതയുമൊത്ത്‌ ജൂലൈ മാസത്തില്‍ ചെട്ടികുളങ്ങര മാര്‍ക്കറ്റ്‌ ജങ്‌ഷനില്‍ പുലര്‍ച്ചെ അഞ്ചിന്‌ സ്‌കൂട്ടറില്‍ വന്ന ശേഷം സുനിതയെ സ്‌കൂട്ടറുമായി മാറ്റി നിര്‍ത്തി ബിജു ക്ഷേത്രത്തിലേക്കുള്ള വഴിയേ നടന്നുവന്ന്‌ ക്ഷേത്രത്തിലേക്ക്‌ പോവുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചെടുത്തിരുന്നു.

ഒരാഴ്‌ച കഴിഞ്ഞ്‌ ചെട്ടികുളങ്ങര കടവൂര്‍ ഭാഗത്ത്‌ പുലര്‍ച്ചെ അഞ്ചിന്‌ ചെട്ടികുളങ്ങര ക്ഷേത്ര ദര്‍ശനത്തിനായി നടന്നു വന്ന സ്‌ത്രീയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ്‌ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ പൊട്ടിച്ചെടുത്ത ആഭരണങ്ങള്‍ താമരക്കുളത്തും കൊല്ലം കരുനാഗപ്പള്ളിയിലുമുള്ള സ്വര്‍ണക്കടകളില്‍ വിറ്റു. തൊണ്ടിമുതലുകള്‍ പോലീസ്‌ കണ്ടെടുത്തു.

സ്‌ത്രീയോടൊപ്പം ആകുമ്ബാള്‍ സംശയിക്കില്ലെന്നും മോഷണ മുതല്‍ വിറ്റഴിക്കാന്‍ എളുപ്പമാകുമെന്നുള്ള സാധ്യതയാണ്‌ ഇവര്‍ വിനിയോഗിച്ചത്‌. എസ്‌.ഐ: സി.ശ്രീജിത്ത്‌, സി.പി.ഒമാരായ ഉണ്ണിക്കൃഷ്‌ണപിള്ള, മുഹമ്മദ്‌ഷെഫീഖ്‌, അരുണ്‍ഭാസ്‌കര്‍, ഗോപകുമാര്‍, സിനുവര്‍ഗീസ്‌, ശ്രീജ എസ്‌, രേണുക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Related posts

ഐശ്വര്യറായി അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ ഭാവി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം

ഒന്നും അവസാനിച്ചിട്ടില്ല ; ഇനിയാണ് കളികള്‍

pravasishabdam online sub editor

ജിഷയുടെ ഘാതകൻ അയൽ വാസി കണ്ണൂരിൽ പിടിയിൽ, ചോദ്യം ചെയ്യലിനായി പെരുമ്പാവൂരിൽ കൊണ്ടുവന്നു

subeditor

ഏഴു വയസ്സുകാരിയെ ആന കല്ലെറിഞ്ഞു കൊന്നു

subeditor

അന്ന് അയാളുടെ വീട്ടിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ പറഞ്ഞതു കേട്ട് അവര്‍ പൊട്ടിക്കരഞ്ഞു ; അന്‍സിബ പറയുന്നു

പൊലീസ് കൊളുത്തിയ ചൂണ്ടയില്‍ ഇര ഇടവേള ബാബു ; കുടുക്കുന്ന ചോദ്യങ്ങള്‍ ; വല വീശിയത് പ്രമുഖ താരങ്ങളിലേക്ക്

സഹപാഠിയേ ഇടിച്ച് കൊല്ലാകൊല ചെയ്യുന്ന റാംഗിഗ്: കേന്ദ്രീയ വിദ്യാലയത്തിലെ വീഡിയോ ഫേസ് ബുക്കിൽ വൈറലാകുന്നു.

pravasishabdam news

സിസ്റ്റര്‍ ആന്‍സിയുടെ മരണം: കേസ് അട്ടിമറിക്കാന്‍ ചെലവഴിച്ചത് നാലരക്കോടി

subeditor

ഹൃദയം കൊണ്ട് ഹിന്ദുസ്ഥാനി’, ബോളിവുഡ് ഗാനത്തിനനുനുസരിച്ച് വിദ്യാർത്ഥികൾ ചുവടു വെച്ചപ്പോൾ സ്കൂളിന് സസ്പെൻഷൻ

ദേശീയ വികാരത്തേ വെല്ലുവിളിച്ച് കമ്മ്യൂണിസ്റ്റ് ചൈനയുമായി പിണറായി വിജയൻ സഖ്യത്തിൽ, അതിർത്തിയിലെ പ്രകോപനങ്ങൾക്കിടിയിലുള്ള നീക്കം എത്ര ഇന്ത്യക്കാർക്ക് അംഗീകരിക്കാനാകും?

pravasishabdam news

വീട്ടില്‍ റെയ്ഡിനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം രൂപയുടെ കരിമണിമാലയും 200 രൂപയുടെ റോള്‍ഡ് ഗോള്‍ഡ് മാലയും കട്ടു

ആലുവാ യൂണ്യൻ ബാങ്കിൽ നിന്നും പണയ വസ്തുവായ 9 കിലോ സ്വർണ്ണം മോഷ്ടിച്ച് ജീവനക്കാരി സിസ് മോൾ കടന്നു

subeditor

പാക് വിജയത്തില്‍ ആഹ്ലാദപ്രകടനം: കാസര്‍കോട് 23പേര്‍ക്കെതിരെ കേസ്

കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവർണറുടെ നയപ്രഖ്യാപനം

ചെറുവിരല്‍ മുറിച്ച് ആഭരണമുണ്ടാക്കി യുവതി

subeditor12

നടി സബര്‍ണയെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത് ! അന്ന് ചെന്നൈയിലെ വീട്ടില്‍ സംഭവിച്ചത് ?

വിശന്ന് വലഞ്ഞ ഒരു ചെന്നായും കൂട്ടിന് ഇല്ലാതിരുന്നതിനാൽ വീട്ടിൽ തന്നെ ആയിരുന്നു-വൈറലായി ഒരു വേശ്യയുടെ ഡയറി കുറിപ്പ്

pravasishabdam online sub editor

എട്ട് കുട്ടികളുടെ അമ്മയായ മലയാളി യുവതി കൊടൈക്കനാലിൽ തുങ്ങിമരിച്ചു

pravasishabdam online sub editor