എന്നെ കൊല്ലാന്‍ ശ്രമിച്ചു  ബി ജെ പിക്കാര്‍ മേയര്‍

 

 

 

 

തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് . ബി.ജെ.പി അംഗങ്ങള്‍ നേതൃത്വം നല്‍കിയ ആക്രമണത്തില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തു. തന്റെ വഴിതടഞ്ഞ പ്രതിഷേധക്കാര്‍ പടിക്കെട്ടില്‍വച്ച് കാലില്‍പിടിച്ച് വലിച്ചു. ഈ വീഴ്ചയിലാണ് തനിക്ക് ഗുരുതരമായി പരുക്കേറ്റതെന്നും മേയര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് മേയര്‍. പുറത്തു നിന്നു ആര്‍ എസ്.എസ് പ്രവര്‍ത്തകരെ  കൊണ്ടു വന്നാണ്  ഗിരികുമാര്‍ തനിക്കെതിരെ അക്രമണം നടത്തിയത്  . കോണിപ്പടി ഇറങ്ങങി വരുമ്പോള്‍ തള്ളിയിട്ടതിനാല്‍ തല ഭിത്തിയിടിക്കുകയൂം ഗുരുതരമായി പരുക്കു പറ്റുകയുമായിരുന്നു.  കോണിപ്പടിയുടെ കൈവരികളില്‍ മുഖം ഇടിപ്പിക്കുകയും ചെയ്തു.

Top