കുഞ്ഞു വാവയേ സ്വീകരിക്കാൻ ചേച്ചിയില്ല, മീനാക്ഷി എം.ബി.ബി.എസ് പഠനതിരക്കിൽ ചെന്നൈയിൽ

താര ജോഡികൾക്ക് കുഞ്ഞു വാവ വരുന്നത് കാത്ത് ഫാൻസ് ലോകം മുഴുവൻ ആഘോഷിക്കാൻ കാത്തിരിക്കുമ്പോൾ മിനാക്ഷി സ്ഥലത്തില്ല. ദിലീപ്- മഞ്ജു വാര്യറുടെ മകൾ മീനാക്ഷി ഇപ്പോൾ എം.ബി.ബി.എസ് പഠന തിരക്കിലാണ്‌. എംബിബിഎസ് പഠനത്തിനായി ചെന്നൈയിൽ ചിലവഴിക്കുന്ന മീനാക്ഷി വരാമെന്ന് പറഞ്ഞു എങ്കിലും കാര്യമായ ക്ളാസും ടെസ്റ്റുകളും ഉള്ളതിനാൽ അച്ചൻ ദിലീപ് തന്നെയാണ്‌ തല്ക്കാലം വരണ്ട എന്ന് ഉപദേശിച്ചത്. പകരം മീനാക്ഷിയുടെ പരീക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ പുതിയ അഥിതിയേ കാണാൻ ഓടി എത്തും. കുഞ്ഞനുജൻ ആയാലും അനുജത്തി ആയാലും മീനാക്ഷി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ദിലീപും കാവ്യ മാധവനും കുഞ്ഞതിഥിയെ കാത്ത് നാളെണ്ണി കഴിയുന്നതിനിടയിലാണ്‌ മിനാക്ഷി ചെന്നൈയിൽ കഴിയുന്നത്. എം.ബി.ബി എന്നത് ദിലീപിന്റെ വലിയ ആഗ്രഹം ആയിരുന്നു അത്രെ. മകളേ ഡോക്ടറാക്കുവാൻ ദിലീപ് സമയവും സാഹചര്യവും പോലും മാറ്റി വയ്ച്ച് കൃത്യമായി എല്ലാം ചെയ്യുന്നു. തനിക്കോ പഠിച്ച് ഉയരത്തിൽ എത്താൻ ആയില്ല..മകൾ ഉയരത്തിൽ എത്തണം എന്നാണത്രേ എപ്പോഴും മകൾക്ക് നല്കുന്ന പഠന ഉപദേശം.സ്വന്തം മകൾക്ക് സിനിമാ ഭാവിയേക്കാൾ ദിലീപ് ആഗ്രഹിക്കുന്നത് ഉന്നത ജോലിയും മറ്റുമാണ്‌

കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടേയും കുടുംബാംഗങ്ങൾ‘- കാവ്യാ മാധവന്റെ കുടുംബ സുഹൃത്ത് വ്യക്തമാക്കി. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.

Top