ഒരുപാട് സ്ത്രീകൾ പ്രലോഭിപ്പിച്ച് മെസേജുകൾ അയക്കാറുണ്ട്, ഞാനാണ്‌ മറുപടി അയക്കുന്നത്- ഭാര്യ ദേവിക

മുകേഷേട്ടനോട് മീ.ടു കാമ്പയിൻ വെളിപ്പെടുത്തലിനേകുറിച്ച് ചോദിച്ചിരുന്നു. അങ്ങിനെ ഒരു സംഭവം അദ്ദേഹം ഓർമ്മിക്കുന്നേയില്ല എന്നാണ്‌ പറഞ്ഞത്. മുകേഷ് നുണ പറയില്ല. എനിക്ക് അത്ര വിശ്വാസമാണ്‌. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം‘ അവര്‍ പറഞ്ഞു. ചാനൽ അഭിമുഖത്തിനാള്‌ ഭാര്യ ഇത് പറഞ്ഞത്.

മുകേഷുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആരോപണത്തില്‍ ഭാര്യ എന്ന നിലയില്‍ ആശങ്കപ്പെടുന്നില്ല. മീ ടു കാമ്പയിന്‍ വന്നത് വളരെ നന്നായി എന്നും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇതെന്നും വ്യക്തിപരമായി താന്‍ മീ ടു ക്യാമ്പയിന് എല്ലാവിധ പിന്തുണയും നല്‍കുന്നെന്നും ദേവിക പറഞ്ഞു. അതേ സമയം പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു ക്യാമ്പയിന്‍ വേണ്ടതല്ലേയെന്നും അവര്‍ ചോദിച്ചു.

പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ടെസ് ജോസഫ് എന്ന സാങ്കേതിക പ്രവര്‍ത്തക രംഗത്ത് വന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത് മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെസ് ജോസഫ് പറയുന്നത്. നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് തന്റെ ട്വീറ്റില്‍ പറയുന്നു.

ഞാന്‍ ഒരു കലാകുടുംബത്തില്‍നിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹം. ഭാര്യയുടെ ഫുൾ സപോർട്ട് ലഭിച്ചതോടെ നടനും എം.എൽ.എയുമായ മുകേഷിനു ഇനി ഒന്നും ഭയക്കാനില്ല. എന്നാൽ ടെസ് അപവാദം പറഞ്ഞതാണോ അതോ നിജസ്ഥിതി ഉള്ള ആരോപണമാണോ ഇനിയും വ്യക്തമാക്കിയിട്ടില്ല.

എന്തായാലും മുകേഷിനു പ്രലോഭന മസേജുകൾ അയക്കുന്ന എല്ലാ സ്ത്രീകളും ഓർത്തിരിക്കുക..മുകേഷിന്റെ മൊബൈൽ കൈകാര്യം ചെയ്യുന്നത് ഭാര്യ മേതില്‍ ദേവികയാണ്‌. ഭർത്താവ് പ്രലോഭനത്തിൽ വീഴാതിരിക്കാനും മറ്റ് സ്ത്രീകൾ വഴി തെറ്റി വരാതിരിക്കാനും എല്ലാം മതിൽ കെട്ടി സൂക്ഷിക്കുന്ന ശുദ്ധമായ ബന്ധമാണ്‌ മുകേഷിനും ഭാര്യക്കും ഇപ്പോൾ എന്ന് വ്യക്തം.

Top