വെളിപ്പെടുത്തലിന് പിന്നാലെ രാജി

ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് റേഡിയോ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി  രാജിവെച്ചു.

പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ രാജി. മുമ്പ് താന്‍ ചെയ്ത പല കാര്യങ്ങളും താന്‍ പ്രതിനിധീകരിക്കുന്ന സേനയുടെ ആദര്‍ശത്തിന് യോജിക്കുന്നതല്ല.അതുകൊണ്ട് രാജിവെക്കുന്നു എന്നാണ് മൈക്കിള്‍ ഫാളന്‍ പറഞ്ഞത്.

ലൈംഗീകാരോപണ വിവാദത്തില്‍ തെരേസ മേ സര്‍ക്കാരില്‍ നിന്ന് പുറത്ത് പോവുന്ന ആദ്യ ആളായി മൈക്കിള്‍ ഫാളന്‍.

Top