മോഹൻലാലിനു വക്കീൽ നോട്ടീസ്: സ്വകാര്യ തുണികമ്പിനിയുടെ പരസ്യത്തിലെ അഭിനയം

പരസ്യത്തിൽ അഭിനയിച്ച് താരങ്ങൾ ആശയകുഴപ്പങ്ങൾ ഉണ്ടാക്കുന്നത് മുമ്പും വിവാദമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോഹൻലാലിനേ കൈയ്യോടെ പിടികൂടി ഖാദി ബോർഡ്.സ്വകാര്യ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിൽ ചർക്കയിൽ നൂൽനൂൽക്കുന്നതായി അഭിനയിച്ചതിന് ഖാദി ബോർഡ് മോഹൻലാലിന് വക്കീൽ നോട്ടീസ് അയച്ചുതായി സംസ്ഥന ഖാദി ഗ്രാമവ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്. ഖാദി ബോർഡ് ഓണം–ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ചർക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിനു വേണ്ടി ചർക്കയിൽ നൂൽനൂൽക്കുന്നതായി മോഹൻലാൽ അഭിനയിക്കുന്നത് ആളുകളിൽ തെറ്റിദ്ധാരണക്കിടയാക്കും. ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരങ്ങൾ വിപണിയിൽ ധാരാളം എത്തുന്നുണ്ട്. അതിനാൽ പര്യസ്യത്തിൽ നിന്നും പിൻ‌മാറിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും ശോഭന ജോർജ് വ്യക്തമാക്കി

Top