മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി; താരം മറഞ്ഞിട്ടു ഇന്നു കാല്‍നൂറ്റാണ്ട്

കോട്ടയം: കൗമാരത്തില്‍ അഭിനയമാകുന്ന ഇന്ദ്രസദസ്സില്‍ ഉര്‍വശിയായിമാറിയ നടി മോനിഷ വിടവാങ്ങിയിട്ട് കാല്‍നൂറ്റാണ്ട്.ഇന്നും പ്രേക്ഷകമനസ്സില്‍ തിളങ്ങി നില്‍ക്കുന്ന മോനിഷയെന്ന താരകത്തെക്കുറിച്ചു അമ്മയില്‍നിന്ന്.

രണ്ടരപതിറ്റാണ്ട് മുമ്പ് മകള്‍ ഒരുക്കിനല്‍കിയ വഴിയിലൂടെ ഇന്നും മകളായി യാത്രചെയ്യുകയാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി.ബെംഗളൂരുവിലെ നൃത്തവിദ്യാലയത്തില്‍ മകള്‍ മോനിഷയ്‌ക്കൊപ്പം നൃത്തച്ചുവടുകള്‍ പഠിപ്പിക്കുകയാണ് ശ്രീദേവി ഉണ്ണി. മോനിഷ വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ അമ്മയ്‌ക്കൊപ്പമുണ്ട് മകള്‍. മരണമെന്ന വാക്കിന് മകളെ വിട്ടുനല്‍കുന്നില്ല ഈ അമ്മ. മകള്‍ അമ്മയില്‍ ലയിച്ച ദിനം. ഡിസംബര്‍ അഞ്ചാം തിയതിയെ അങ്ങനെയോര്‍ക്കാനാണ് ഓമനഉണ്ണിക്കു ഏറെ ഇഷ്ടം.

നൃത്തച്ചുവടുകളോടെ പിച്ചവെച്ചുതുടങ്ങിയ മകള്‍ പൂര്‍ണ്ണതയോടെ ജനിച്ച കലാകാരിയായിരുന്നുവെന്ന് മോനിഷയുടെ അമ്മ വിശ്വസിക്കുന്നു. അമ്മ നൃത്തം അവതരിപ്പിക്കുന്ന വേദിയിലേയ്ക്ക് കാണികള്‍ക്കിടയില്‍ നിന്ന് ഓടിക്കയറിവന്ന് നൃത്തം ചെയ്തു മോനിഷ. ഒരു പക്ഷേ അതായിരുന്നിരിക്കണം മോനിഷയുടെ ആദ്യവേദിയും

അമ്മയുടെ സ്വപ്നങ്ങളെല്ലാം വെറും ഇരുപത് വര്‍ഷത്തെ ജീവിതത്തിനിടയില്‍ നിറവേറ്റിയിരുന്നു മോനിഷ. ഇനിയുള്ള ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്രവും മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അമ്മ മകള്‍ക്ക് കൈമാറിയിരുന്ന

Top