വിശന്നു കരഞ്ഞ കുഞ്ഞിനോട് അമ്മയുടെ ക്രൂരത….

വിശന്നുകരഞ്ഞ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഉപ്പുകൊടുത്തു കൊലപ്പെടുത്തി. ധാക്കയിലാണ് സംഭവം അരങ്ങേറിയത്. കുഞ്ഞ് കരഞ്ഞപ്പോള്‍ പാല്‍ മേടിക്കാന്‍ ഭര്‍ത്താവ് മുഹമ്മദിനോട് പറഞ്ഞു. പക്ഷേ പണമില്ലാത്തതിനാല്‍ അതിനു കഴിഞ്ഞില്ല. കുഞ്ഞ് കരച്ചില്‍ തുടര്‍ന്നതോടെ ഉപ്പ് കഴിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിയും കുട്ടിയുടെ അമ്മയുമായ 21കാരിയായ ശാന്തിയെന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.ഉപ്പ് നൽകി കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.

മരണത്തില്‍ അസ്വാഭാവികത തോന്നി ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ മുഹമ്മദ് സംഭവം വെളിപ്പെടുത്തി. പോലീസിലും മൊഴി നല്‍കി. ചോദ്യം ചെയ്യലില്‍ ശാന്തി കുറ്റം സമ്മതിച്ചു.

Top