മക്കളെ നീലച്ചിത്ര നടിമാരാക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മ

മക്കൾ ഒരിക്കലും വഴി തെറ്റി പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് അമ്മമാർ. എന്നാൽ മരുഗ എന്ന 55 കാരിയായ അമ്മ ഇതിൽ നിന്ന് വ്യത്യസ്തയാണ്. തന്റെ ഇരട്ടക്കുട്ടികളായ താന്യയും താഷയും നീലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനും ഗ്ലാമർ മോഡലിങ് ചെയ്യുന്നതിലും അഭിമാനം കൊള്ളുകയാണ് ഈ അമ്മ. മക്കളുടെ ശരീരവും സൗന്ദര്യവും കാണുമ്പോൾ തനിക്ക് അസൂയ തോന്നുന്നുവെന്ന് മരുഗ പറയുന്നു. എന്നാൽ, അമ്മ തങ്ങളെക്കാൾ ‘ഹോട്ടാ’ണെന്നാണ് 27കാരായ മക്കളുടെ അഭിപ്രായം.ചെറുപ്പത്തിൽ സിലിക്കോൺ ഇംപ്ലാന്റിലൂടെ മാറിടത്തിന് ഭംഗികൂട്ടിയ മരുഗയുടെ പാതയാണ് തങ്ങളും പിന്തുടരുന്നതെന്ന് മക്കൾ പറയുന്നു. താന്യയും താഷയും ഇതിനകം സിലിക്കോൺ ഇംപ്ലാന്റ് ചെയ്തിട്ടുണ്ട്. മൂക്കിന്റെ രൂപവും കൂടുതൽ ആകർഷണീയമാക്കി. ഇരുവരുടെയും പേരിൽ ചൂടൻ ചിത്രങ്ങളുമായി ഒരു വെബ്‌സൈറ്റും ഇപ്പോൾത്തന്നെ നിലവിലുണ്ട്. ഇത്തരം അവസരങ്ങൾ മക്കളെത്തേടി വരുന്നത് കാണുമ്പോൾ, തനിക്കിതൊന്നും ലഭിച്ചില്ലല്ലോ എന്ന നിരാശ തോന്നാറുണ്ടെന്ന് ചാനൽ 5ന്റെ മൈ മം ഈ ഹോട്ടർ ദാൻ മി എന്ന പരിപാടിയിൽ പങ്കെടുക്കവെ മരുഗ പറഞ്ഞു. താനും തന്റെ മക്കളും ബ്രിട്ടനിലെ പുതിയ കർദാഷിയാൻ കുടുംബമാണെന്നും അവർ പറയുന്നു. മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്ന കുടുംബമാണ് തങ്ങളുടേത്. തന്നെയും മക്കളെയും കാണാൻ മറ്റുള്ളവർ ആഗ്രഹിക്കുന്നുണ്ടെന്നും മരുഗ പറഞ്ഞു

Top