Top Stories USA WOLF'S EYE

മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്താ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍

കാബുള്‍ : താ​ലി​ബാ​ൻ തീവ്രവാദി നേതാവായിരുന്ന മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്താ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഡ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യ ബെ​റ്റെ ഡാം ​ര​ചി​ച്ച ‘സെ​ര്‍​ച്ചിം​ഗ് ഫോ​ര്‍ ദ ​എ​നി​മി’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ലു​​ള്ള​ത്. 2006 മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ത്തോ​ളം അ​ഫ്ഗാ​നി​സ്ഥാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ബെ​റ്റെ ഡാം ​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ന്‍ ക​മാ​ന്‍​ഡോ​ക​ള്‍ ഒ​രു ത​വ​ണ വ​ള​ഞ്ഞ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ര​ഹ​സ്യ മു​റി​യി​ലാ​യി​രു​ന്ന മു​ല്ല ഒ​മ​റി​നെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് സാ​ബു​ൾ പ്ര​വി​ശ്യ​യി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്ന് മൂ​ന്നു മൈ​ൽ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മു​ല്ല ഒ​മ​ർ താ​മ​സം മാ​റി. മു​ല്ല ഒ​മ​ർ ഒ​രി​ക്ക​ലും പാ​ക്കി​സ്ഥാ​നി​ൽ ഒ​ളി​ച്ച് താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നും പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു.

2001 സെ​പ്റ്റം​ബ​ർ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​മാ​ണ് അ​ഫ്ഗാ​ന്‍ അ​ധി​നി​വേ​ശ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​യെ ന​യി​ച്ച​ത്. അ​ന്നു​മു​ത​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ മു​ല്ല ഉ​മ​റി​ന്‍റെ ത​ല​യ്ക്ക് 10 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ പാ​ക്കി​സ്ഥാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പി​ന്നീ​ട് അ​വി​ടെ​ത്ത​ന്നെ മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ വാ​ദം.

ബി​ബി​സി​യു​ടെ അ​ഫ്ഗാ​നി ഭാ​ഷ​യി​ലെ സം​പ്രേ​ക്ഷ​ണ​ങ്ങ​ള്‍ ഒ​മ​ര്‍ സ്ഥി​ര​മാ​യി കേ​ട്ടി​രു​ന്ന​താ​യി താ​ലി​ബാ​ന്‍റെ നേ​താ​വി​ന്‍റെ അം​ഗ​ര​ക്ഷ​ക​നാ​യി​രു​ന്ന ജ​ബ്ബാ​ർ ഒ​മാ​രി​യെ ഉ​ദ്ധ​രി​ച്ച് ബെ​റ്റെ ഡാം ​പ​റ‍​ഞ്ഞു. ത​ന്‍റെ കു​ടും​ബ​ത്തി​ല്‍ നി​ന്ന് പോ​ലും ഒ​റ്റ​പ്പെ​ട്ട് ജീ​വി​ക്കു​ക​യാ​യി​രുന്നു ഇ​യാ​ള്‍. 2013 ഏ​പ്രി​ൽ 23ന് ​അ​സു​ഖ​ബാ​ധി​ത​നാ​യി മു​ല്ല ഒ​മ​ർ മ​രി​ച്ചു​വെ​ന്നും പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​മാ​സം ഡ​ച്ച് ഭാ​ഷ​യി​ൽ ‘സെ​ര്‍​ച്ചിം​ഗ് ഫോ​ര്‍ ദ ​എ​നി​മി’ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇം​ഗ്ലീ​ഷി​ൽ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts

കോവളം തീരത്തടിയുന്ന നിധിക്കായി സ്വർണ വേട്ടക്കാർ

സ്വാശ്രയ മെഡിക്കൽ പ്രവേശനം സുപ്രീംകോടതിയിലേക്ക്

സഭ സത്യത്തിനു വേണ്ടി നിലകൊള്ളണം ;ഫാദര്‍ പോള്‍ തേലക്കാട്ട്

pravasishabdam online sub editor

മംഗളൂരുവിലേക്കുള്ള കർണാടക,കേരള ബസ്സുകൾ സർവീസ് നിർത്തിവെച്ചു.

പൂച്ചയെ രക്ഷിക്കാനായി മദ്യലഹരിയില്‍ കിണറില്‍ ഇറങ്ങിയയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

subeditor10

ഇന്റര്‍നെറ്റ് രംഗത്ത് നിര്‍ണായക മാറ്റം; അധികാരം യുഎസ് കൈവിട്ടു

Sebastian Antony

പൈലറ്റിന്റെ പിഴവ്; വിമാനങ്ങളുടെ കൂട്ടിയിടി സാധ്യത അവസാന നിമിഷം ഒഴിവായി

പാക് ഭീകരവാദത്തിനെതിരേ റഷ്യ-ചൈന-ഇന്ത്യ സംയുക്ത പ്രസ്താവന, ചൈനയുടെ തള്ളിപ്പറച്ചില്‍ ഉലഞ്ഞ് പാക്കിസ്ഥാന്‍

മൃതദേഹം കിടന്ന കട്ടിലില്‍ ഛര്‍ദ്ദിയുടെ അവശിഷ്ടങ്ങള്‍; ഫാ. കുര്യാക്കോസിന്റേത് കൊലപാതകം തന്നെ എന്ന് റിപ്പോര്‍ട്ട്

subeditor10

കേരളത്തിൽ മാധ്യമ ഓഫീസുകൾ അക്രമിക്കാൻ ഐ.എസ് നീക്കം ഉള്ളതായി എൻ.ഐ.എ,സുരക്ഷയിൽ വീഴ്ച്ചകൾ ഏറെ

subeditor

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാന്‍ നീക്കം; നാല് വൈദികര്‍ ഒളിവില്‍

അതിര്‍ത്തി കടന്ന പശുവിന്‍റെ വധശിക്ഷ ബള്‍ഗേറിയ റദ്ദാക്കി: നടപടി സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ തുടര്‍ന്ന്