എം.ടിക്കെതിരേയുള്ള സംഘപരിവാർ നീക്കത്തിൽ വ്യാപക പ്രതിഷേധം

കോഴിക്കോട്:മലയാളം കണ്ട ഏറ്റവും വലിയ വിശ്വ സാഹിത്യകാരൻ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധം വ്യാപകം. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാണ് സംഘ്പരിവാര്‍ നീക്കമെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും വ്യക്തികളും രംഗത്തത്തെി.
അഭിപ്രായം പറയാനുള്ള അവകാശം എം.ടിക്കുണ്ടെന്നും അത് തടയാന്‍ ആര്‍ക്കും അധികാരമില്ളെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. എം.ടിയെ ചെറുതാക്കുന്നവിധം ബി.ജെ.പി നേതാവ് സംസാരിച്ചത് ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയുടെ അധിക്ഷേപങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എം.കെ. രാഘവന്‍ എം.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ എം.ടിക്ക് സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം എഴുത്തുകാരന്‍ പറയണമെന്ന് ബി.ജെ.പി നേതൃത്വം ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഫാഷിസമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നിലപാട് ഭീഷണിയാണെന്നും അംഗീകരിക്കാനാവില്ളെന്നും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു. കറന്‍സി നിരോധനത്തെ കുറിച്ച് പറയാന്‍ എം.ടിക്ക് എന്തവകാശമുണ്ടെന്ന ബി.ജെ.പി നേതാവിന്‍െറ ചോദ്യം കടുത്ത അസഹിഷ്ണുതയാണ്. എം.ടിയുടെ വാക്കുകളെ സംഘ്പരിവാര്‍ ഭയപ്പെടുന്നുവെന്നാണ് ആക്രോശങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം വിമര്‍ശിക്കുന്നവര്‍ സംസ്കാരത്തെയും ജനാധിപത്യത്തെയുമാണ് വെല്ലുവിളിക്കുന്നത്.

Top