Entertainment Top one news

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന് പത്ത് അവാര്‍ഡുകള്‍; മികച്ച നടി ശ്രീദേവി; നടന്‍ റിഥി സെന്‍; സംവിധായകന്‍ ജയരാജ്; സഹനടന്‍ ഫഹദ് ഫാസില്‍

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച നടന്‍ റിഥി സെന്‍ ആണ്. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദിന് പുരസ്കാരം. ഭയാനകം എന്ന ചിത്രത്തിന് വേണ്ടി ജയരാജനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു.

ടേക്ക് ഓഫിനും പാര്‍വതിക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച മലയാള ചിത്രമായി തൊണ്ടിമുതലിനെ തെരഞ്ഞെടുത്തു. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ ജൂറി പ്രശംസിച്ചു. മലയാള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ജൂറി അറിയിച്ചു. ദിലീപ് പോത്തന്‍ ചിത്രത്തിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.

മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍ ആണ്. പ്രത്യേക പരാമര്‍ശം മറാഠി ചിത്രം മോര്‍ഖ്യയ്ക്കും ഒറിയ ചിത്രം ഹലോ ആര്‍സിയ്ക്കുമാണ്.

മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി എ.ആര്‍ റഹ്മാന് രണ്ട് പുരസ്കാരം ലഭിച്ചു.

മലയാളി അനീസ് കെ. മാപ്പിള്ളയുടെ സ്ലേവ് ജനസിസിന് കഥേതര വിഭാഗത്തില്‍ പുരസ്കാരം . വയനാട്ടിലെ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമാണിത്.

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാദേശിക ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. 321 ഫീച്ചര്‍ ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. മലയാളത്തില്‍ നിന്ന് പതിനഞ്ച് ചിത്രങ്ങളാണ് മത്സരിച്ചത്.

പുരസ്കാരങ്ങള്‍

മികച്ച ഗായകന്‍ : യേശുദാസ്

മികച്ച ഗായിക: സാക്ഷ

സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)

സംഗീത സംവിധായകന്‍: എ. ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജ് (ടേക്ക് ഓഫ്)

മികച്ച വിഷ്വല്‍ എഫക്ട്, ആക്ഷന്‍ സംവിധാനം: ബാഹുബലി 2

മികച്ച തിരക്കഥ (ഒറിജിനൽ)–സജീവ് പാഴൂർ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)

ഛായാഗ്രഹണം– ഭയാനകം

മികച്ച മെയ്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ)

കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ

എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)

മികച്ച ചിത്രങ്ങള്‍ (വിവിധ ഭാഷകളില്‍)

ഹിന്ദി : ന്യൂട്ടന്‍

തമിഴ്: ടു ലെറ്റ്

ഒറിയ – ഹലോ ആർസി

ബംഗാളി – മയൂരാക്ഷി

ജസാറി – സിൻജാർ

തുളു – പഡായി

ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്

കന്നഡ– ഹെബ്ബട്ടു രാമക്ക

തെലുങ്ക് – ഗാസി

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം

പ്രത്യേക പരാമർശം

പാർവതി (ടേക്ക് ഓഫ്)

പങ്കജ് ത്രിപാഠി (ന്യൂട്ടൻ)

മോർഖ്യ (മറാത്തി ചിത്രം)

ഹലോ ആർസി (ഒഡീഷ ചിത്രം)

പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്

എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ

നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ

മികച്ച അഡ്വെഞ്ചര്‍ ചിത്രം: ലഡാക് ചലേ റിക്ഷാവാലേ

സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍: ഐ ആം ബോണി, വേല്‍ ഡണ്‍

മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി)

മികച്ച നിരൂപകന്‍: ഗിരിധര്‍

കുട്ടികളുടെ ചിത്രം: മോര്‍ഖ്യ

Related posts

ചില സത്യങ്ങൾ തുറന്ന് പറയും;പനീർശെൽവം

പ്രണയിനികളെ പോലെ കഴിഞ്ഞ വിജയ്ബാബുവും സാന്ദ്ര തോമസും എങ്ങനെ ശത്രുക്കളായി, സാന്ദ്രയുടെ വിവാഹം വിജയ്ബാബുവിനെ ചൊടിപ്പിച്ചതെന്തിന്

subeditor

വൈദിക സമിതി തുറന്ന പോരിലേക്ക്; പ്രകടനമായെത്തി വൈദികര്‍ കര്‍ദ്ദിനാളിനെതിരെ നിവേദനം നല്‍കി

അശ്ലീലം പറഞ്ഞതിനു നാച്ചിയാര്‍ നായിക ജ്യോതികയ്‌ക്കെതിരെ കേസ്

കോട്ടയത്ത് റിസോര്‍ട്ടില്‍ മര്‍സൂഖിയുടെ സുഹൃത്തും ദുബായിലെ പ്രമുഖ വ്യവസായിയുമായി സിപിഎം നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി

കല്യാണ്‍ ജൂവലറിയുടെ അവകാശവാദം വ്യാജം; ഒരു മലയാളിക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ദുബായ് പൊലീസ്

പണം തരാമെന്ന് പറഞ്ഞ് പ്രകാശ് രാജ് പറ്റിച്ചു; ഫെഫ്കയോട് പരാതിപ്പെട്ടപ്പോള്‍ അതിലും വലിയ പ്രശ്‌നമായി: ആഷിക് അബു

ശബരിമല: സമരമുഖം മാറുന്നു, മന്ത്രിമാരേ വഴിതടയും

subeditor

സ്‌നേഹിച്ച് വഞ്ചിച്ച് മുങ്ങാൻ ശ്രമിച്ച കാമുകിക്ക് കാമുകൻ നൽകിയ സമ്മാനം ഞെട്ടിക്കുന്നത്

വയോധികനായ ദില്ലിമലയാളിയേ സ്ത്രീ കൊലപ്പെടുത്താൻ കാരണം 7തവണ ബലാൽസംഗം ചെയ്ത് പക മൂലം

subeditor

സൗദിയും യു.എ.ഇയും ഖത്തറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നു

പത്തനംതിട്ടയിൽ കോൺഗ്രസ് ഞെട്ടി, മുൻ നഗര സഭാ ചെയർപേഴ്സൺ അടക്കം ബി.ജെ.പിയിൽ ചേർന്നു

subeditor

മലയാളി അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി, ആകാശ ദൃശ്യങ്ങൾ

അഭിനയിക്കാന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരകബന്ധത്തിനു നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ട് ;രാധികയുടെ വെളിപ്പെടുത്തല്‍

ശുദ്ധ സ്വർണ്ണം വിറ്റ അറ്റ്ലസും ,മെഴുക് സ്വർണ്ണം വിറ്റ കേസുപോലും ഇല്ലാത്ത വിരുതനും

subeditor

സലിംകുമാര്‍ പ്രസ്താവന തിരുത്തിയത്, സംവിധായകന്‍ ലാല്‍ വിളിച്ച് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ; ദിലീപിനും സലിംകുമാറിനുമെതിരെ സിബി മലയില്‍

pravasishabdam online sub editor

ഖത്തറിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാന്‍ യുഎഇയുടെ പുത്തന്‍ ‘യുദ്ധം’ ;ഞെട്ടിപ്പിക്കുന്ന ഒരു അട്ടിമറി ശ്രമം കണ്ടെത്തിയതായി ഖത്തര്‍

സൗദി അറേബ്യക്ക് പണി കൊടുത്ത് അമേരിക്ക ; ഗള്‍ഫ് മേഖലയ്ക്ക് മൊത്തം ഭീഷണി