ചാണ്ടി ചണ്ടിയായെന്നും ചണ്ടി മൂലം പാര്‍ട്ടിയില്‍ നാറാന്‍ തുടങ്ങിയെന്നും ഒരു വിഭാഗം

കായല്‍ കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിയുടെ രാജിയില്ലെന്ന നിലപാടില്‍ നിന്ന് എന്‍സിപി പിന്‍മാറിയതോടെ മന്ത്രിക്കസേരയുടെ ആണി ഇളകി്. എന്‍സിപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോട് രാജിക്കായി അനുമതി ചോദിച്ചു. രാജി വേണ്ടിവരുമെന്ന് സംസ്ഥാന ഭാരവാഹികളില്‍ പൊതുവികാരം ഉയര്‍ന്നു വന്നതിനെ
ചാണ്ടിയുടെ കൈയാളന്‍മാരുടെ ബഹളത്തോടെ കൊച്ചിയില്‍ നടന്ന എന്‍.സി.പി. യോഗത്തിനു തുടക്കം ചാണ്ടി ചണ്ടിയായെന്നും ചണ്ടി മൂലം പാര്‍ട്ടിയില്‍ നാറാന്‍ തുടങ്ങിയെന്നും ഒരു വിഭാഗം വിമര്‍ശനം.കൊച്ചിയിലെ നേതൃയോഗത്തില്‍ തോമസ്ചാണ്ടി പങ്കെടുത്തില്ല. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

തോമസ് ചാണ്ടിക്ക് പിന്തുണ ആവര്‍ത്തിച്ച് എന്‍.സി.പി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ല. പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നെങ്കിലും ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം വന്നതോടുകൂടി സംസ്്ഥാന നേതൃത്വം തോമസ് ചാണ്ടിയുടെ രാജി ആവശ്യം കേന്ദ്രനേതൃത്തിനു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

Top