നൊമ്പരങ്ങളെ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്; ഇനി സിവില്‍ സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കും

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നീനു വീടിനു പുറത്തിറങ്ങിയിരുന്നില്ല. തന്റെ പ്രാണനായ കെവിന്റെ ഓര്‍മ്മയില്‍ ജീവിക്കുകയായിരുന്നു ആ പെണ്‍കുട്ടി. കെവിനൊപ്പം കണ്ട സ്വപ്‌നങ്ങള്‍ നേടിയെടുത്ത് തന്റെ പ്രിയന്റെ ആത്മാവിനെ സന്തോഷിപ്പിക്കുവാന്‍ നീനു കോളേജില്‍ പോവുകയാണ്. എല്ലാത്തിനും താങ്ങും തണലുമായി കെവിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ട്. അച്ഛന്‍ ജോസഫാണ് ഇന്നു രാവിലെ ഏറെ നാളുകള്‍ക്കു ശേഷം നീനുവിനെ മാന്നാനത്തെ കോളേജില്‍ കൊണ്ടുപോയത്.

രാവിലെ കെവിന്റെ ചിത്രത്തിനു മുമ്പില്‍ അല്‍പനേരം നിന്നതിനു ശേഷം കെവിന്റെ അനുവാദം വാങ്ങി നീനു കോളേജിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. മകള്‍ക്ക് ഉച്ചയ്ക്ക് കഴിക്കുന്നതിനുള്ള ഭക്ഷണവുമായി അമ്മ മേരിയുമെത്തി. പിന്നീട് ജോസഫിനൊപ്പം കോളേജിലേക്ക് യാത്ര തിരിച്ചു.

ജോസഫ് നീനൂവുമായി നേരെപോയി പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടെന്ന ധൈര്യപ്പെടുത്തല്‍..പിന്നെ കൂട്ടുകാരികള്‍ക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ നടന്നുചെന്നു.

കെവിനൊപ്പം കണ്ട സിവില്‍ സര്‍വീസ് നേടുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇനി നീനു സിവില്‍ സര്‍വീസ് പരിശീലനം പുനരാരംഭിക്കും. അതിനായുള്ള എല്ലാ പിന്തുണയും നല്‍കി ജോസഫും മേരിയും നീനുവിന് ഒപ്പമുണ്ടാകും. അവള്‍ക്ക് പഠിക്കുവാനായുള്ള എല്ലാ പിന്തുണയും നല്‍കുമെന്നുള്ള ജോസഫിന്റെ വാക്കുകള്‍ തന്നെ അത് തെളിയിക്കുന്നു.

അതേസമയം, കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കാനും ഭാ​ര്യ നീ​നു​വി​ന്‍റെ പ​ഠ​ന​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന് സ്ഥ​ലം വാ​ങ്ങി വീ​ട് വെ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​മാ​യാ​ണ് 10 ല​ക്ഷം രൂ​പ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Top