ജനൽ തുറന്നാൽ തോർത്തും തലയിൽകെട്ടി നഗ്നതാ പ്രദർശനം, നെഹൃകോളേജിലെ കാമ ഭ്രാന്തനെ പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ കുടുക്കി

ജഷ്ണുവിന്‍റെ മരണത്തിനു പിന്നാലെ തൃശൂർ പാമ്പാടി നെഹൃ കോളേജിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കോളേജിലെ വിദ്യാർഥിനികളെ നഗ്നത കാണിക്കുന്ന കാമ രോഗിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നേരം അന്തിമയങ്ങിയാല്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം വന്ന് നഗ്നതാ പ്രദര്‍ശനം നടത്തുന്നതാണ് ഇയാളുടെ പതിവ്.

കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തായത്. കോളേജിലെ കാമ ഭ്രാന്തന്‍റെ നഗ്നതാ പ്രദര്‍ശനത്തെ സംബന്ധിച്ച്‌ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉടുമുണ്ട് തലയില്‍ കെട്ടിയാണ് ഇയാള്‍ ഹോസ്റ്റലിന് സമീപമുള്ള കാട്ടില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

വന്നപാടെ നഗ്നതാ പ്രദര്‍ശനം ആരംഭിക്കുന്ന ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങളും പദപ്രയോഗങ്ങളും നടത്താറുണ്ടെന്നും ഹോസ്റ്റല്‍ അന്തേവാസികള്‍ പറയുന്നു.
ഇതുകാരണം ഹോസ്റ്റല്‍ മുറികളിലെ ജനല്‍ തുറക്കാന്‍ പോലും സാധ്യമല്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രദര്‍ശനത്തെ കുറിച്ച്‌ വാര്‍ഡനോടും മാനേജ്മെന്‍റിനോടും പരാതിപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് മാനേജ്മെന്‍റ് പ്രതികരിച്ചത്.

Top