ചെക്ക് കേസുകൾക്ക് കടുത്ത ശിക്ഷക്ക് നിർദ്ദേശം, വിധിവരെ ജയിലിലിടാനും 10വർഷം തടവും നലകണമെന്ന്

ന്യൂഡൽഹി:ചെക്ക് എഴുതികൊടുത്ത് ആരെയും ഇനി പറ്റിക്കാൻ നോക്കേണ്ട. കടുത്ത ശിക്ഷയും കേസിന്റെ തുടക്കം മുതൽ ജയിൽ വാസവും വരുന്നു.
ചെക്ക് നല്കി മടങ്ങിയാലും കബളിപ്പിച്ചാലും കടുത്ത ശിക്ഷക്ക് നിർദ്ദേശം. തുക ചെറുതായാലും വലുതായാലും ചെക്ക് കേസുകളിൽ ജാമ്യം നല്കരുതെന്നും പോലീസിന്‌ ഇത്തരത്തിൽ എഫ്.ഐ.ആർ ഇടാനാകണമെന്നും നിർദ്ദേശമുണ്ട്. മാത്രമല്ല ചെക്കിലേ ഒപ്പ് തെളിയിക്കപെട്ടാൽ ശി‍ക്ഷാ വിധി വരുന്നതുവരെ ജാമ്യം നിഷേധിച്ച് ജയിലിലിടാനും വ്യവ്യസ്ഥകൾ വന്നേക്കും. രാജ്യത്തേ സാമ്പത്തിക നിയമങ്ങൾ കർക്കശവും കൂടുതൽ വിശ്വാസ്യത്യും ഉണ്ടാക്കാനാണിത്.ബജറ്റിന് മുമ്പ് വ്യവസായ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളിലാണ് ഇത്തരമൊരു ആവശ്യം ഉയർന്ന് വന്നത്.

നോട്ട് പിൻവലിക്കലിെൻറ  പശ്ചാത്തലത്തിൽ ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ വ്യാപാരികളോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ  ലഭിക്കുന്ന ചെക്കുക്കൾ മടങ്ങുമോ എന്ന ഭയം മൂലം പല വ്യാപാരികളും ഇത്തരം ഇടപാടുകൾ നടത്താൻ മടിക്കുകയാണ് . ചെക്ക് മടങ്ങിയാൽ അത് നൽകിയ വ്യക്തിക്ക് അതിവേഗം തന്നെ ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ നിയമത്തിൽ പരിഷ്കരണം കൊണ്ടു വരണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് അറിയുന്നത്. പുതിയ നിയമത്തിലൂടെ ചെക്ക് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്  വ്യാപാരികൾക്ക് ഉണ്ടായ പ്രശ്നത്തിന് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാൻ സാധിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്

Top