തകര്‍ത്ത് അഭിനയിച്ച് ഒരു കല്ല്യാണം വിളി; ‘ന്യൂജെന്‍ ക്ഷണം’ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ!

വിവാഹത്തിന് കല്ല്യാണക്കുറിയടിച്ച് നാടാകെ ക്ഷണിക്കുന്നതൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. ഒരു വീഡിയോ അങ്ങ് എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ക്ഷണിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. എന്നാല്‍ എല്ലാ വിവാഹങ്ങളും ചെറുക്കനും പെണ്ണും അഭിനയിച്ച് കാലുകൊണ്ട് കളം വരയ്ക്കുന്ന വീഡിയോ ആയാല്‍ അത് ബോറല്ലേ.. എന്നാല്‍ പിന്നെ പുതിയ വഴികള്‍ തേടാമെന്നാണ് പുത്തന്‍ തലമുറ ചിന്തിക്കുന്നത്.

വിവാഹാഘോഷത്തിന് തുടക്കം കുറിക്കുന്ന ഈ സേവ് ദി ഡേറ്റ് ‘ക്ഷണ വീഡിയോ’യില്‍ അഭിനയിച്ചിരിക്കുന്നത് നവവരനും വധുവും മാത്രമല്ല, സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയാണ്. വീഡിയോ ആകട്ടെ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തു.

സേവ് ദ് ഡേറ്റ് വിഡിയോക്കൊപ്പം ഒരു ഡബ്‌സ്മാഷ് മിക്‌സ് ചെയ്താണ് ഈ പുതിയ പരീക്ഷണം. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോ ചിരിയുടെ അമിട്ടു പൊട്ടിച്ച മിഥുനം സിനിമയെ കൂട്ടുപിടിച്ചാണ് ഈ ‘ന്യൂജെന്‍ കല്യാണം വിളി.’

വിപിന്‍-ദിവ്യ എന്നി മിഥുനങ്ങളാണ് സേവ് ദ് ഡേറ്റ് വിഡിയോയിലെ നായികാ നായകന്‍മാര്‍. ശ്രീനിവാസനൊപ്പം മോഹന്‍ലാല്‍ നായിക ഉര്‍വ്വശിയെ കടത്തിക്കൊണ്ടു പോയി വിവാഹം കഴിക്കുന്ന രംഗമാണ് സേവ് ദ് ഡേറ്റ് വിഡിയോയില്‍ സ്പൂഫായി പുനരാവിഷ്‌ക്കരിച്ചിട്ടുള്ളത്.

Top