ഈ മരുന്നിന്റെ ഒറ്റ ഡോസ് അന്ധത മാറ്റുമെന്ന് കമ്പനി; പക്ഷേ, അഞ്ച് കോടി കൊടുക്കണം

ന്യൂയോര്‍ക്ക്: ഒറ്റ ഡോസ് കൊണ്ട് കണ്ണിന്റെ അന്ധത മാറ്റാന്‍ കഴിയുമെന്ന അവകാശവാദവുമായി അമേരിക്കന്‍ കമ്പനി രംഗത്ത്. മരുന്നിന് അഞ്ചു കോടി രൂപയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്.

ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സ് എന്ന കമ്പനിയാണ് ഈ അത്ഭുത മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്. ലക്ഷ്വര്‍ന എന്നു പേരിട്ടിരിക്കുന്ന മരുന്ന് ഒറ്റ ഡോസ് കൊണ്ട് അന്ധത മാറ്റുമെന്നാണ് കമ്പനി പറയുന്നത്.

റെറ്റിന നശിച്ചുണ്ടാവുന്ന അന്ധത മാറ്റുവാനാണ് മരുന്ന് വികസിപ്പിച്ചതെന്നും ജീന്‍ തെറാപ്പി വഴിയാണ് മരുന്ന് വികസിപ്പിച്ചതെന്നും കമ്പനി പറയുന്നു. നശിച്ച ജീനുകളെ വീണ്ടും നിര്‍മ്മിക്കാന്‍ മരുന്നിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Top