ചൈനയുടെ കടലിനിന്നും തുരത്താൻ ഇന്ത്യടക്കം 4ലോക ശക്തികൾ കൈകോർത്തു

മനില: ചൈനയേ കടലിൽ നിന്നും തുരത്താൻ ചതുർ രാഷ്ട്ര പോർമുഖം തുറന്ന് യു.എസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ ശക്തികൾ കരാർ ഒപ്പിട്ടു. ചൈന കടൽ വൻ തോതിൽ കൈയ്യേറുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. പലയിടത്തും രഹസ്യ ദ്വീപുകൾ ഉണ്ടാക്കുന്നു. ആർക്കും അവകാശമില്ലാത്ത അന്താരാഷ്ട്ര സമൂഹത്തിന്റെ ദ്വീപുകൾ കൈയ്യേറി അവകാശം സ്ഥാപിക്കുകയും കൈയ്യേറുകയും ചെയ്യുന്നു. ഇതിനെതിരേ പ്രതിരോധം തീർക്കാനാണ്‌ പുതിയ സഖ്യം.

ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ വർധിച്ച പശ്ചാത്തലത്തിൽ, സഖ്യത്തിന്റെ ഓരോ നീക്കവും നിർണായകമാകും. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങൾ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയിൽ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളിൽ അറിയിച്ചു.ദക്ഷിണ ചൈന കടലിൽ ചൈന വൻ ഖനനം നടത്തുന്നു. കടലിന്റെ അടിത്തട്ടിന്‌ വൻ പ്രത്യാഘാതമാണ്‌ ഉണ്ടാകുന്നത്. മാത്രമല്ല കടൽ സൈനീക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലും ചൈന മുന്നിലാണ്‌.

 

Top