സോമര്‍സെറ്റ്‌ സെൻറ്. തോമസ്‌ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്‌ പുതിയ ഭരണസമിതി

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെൻറ്  തോമസ്‌ സീറോ മലബാര്‍ കാത്തോലിക്  ഫൊറോനാ ദേവാലയത്തിൻറെ  2017  നടപ്പുവര്‍ഷത്തെ പുതിയ കൈക്കാരന്മാരായി മിനേഷ്‌ ജോസഫ്‌,  മേരിദാസന്‍ തോമസ്‌, ജസ്റ്റിൻ ജോസഫ്, സാബിൻ മാത്യു  എന്നിവര്‍ സ്ഥാനമേറ്റു. ഡിസംബര്‍ 24-ന്‌ വൈകിട്ട്‌ ക്രിസ്‌മസ്‌ ദിവ്യബലി മധ്യേ പുതിയ ട്രസ്റ്റിമാര്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേറ്റു. 
 
 ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ സത്യവാചകം ചൊല്ലിക്കൊടുത്ത്‌ പുതിയ കൈക്കാരന്മാരെ ആശീര്‍വദിച്ചു.സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍,ഫാ. ഫിലിപ്പ്‌ വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. 
കഴിഞ്ഞ ഒരുവര്‍ഷം ഇടവകയ്‌ക്കുവേണ്ടി നിസ്വാര്‍ത്ഥം സേവനം ചെയ്‌തകൈക്കാരന്മാരേയും പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളേയും സോമര്‍സെറ്റില്‍ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനായി നാളിതുവരെ ദേവാലയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുകയും, ധനശേഖരണത്തിനായുള്ള സംരംഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനുമായി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദേവാലയ നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, ഇടവകാംഗങ്ങള്‍, മറ്റ്‌ സ്‌പോണ്‍സര്‍മാര്‍ എന്നിവരേയും ഈ അവസരത്തില്‍ ഇടവക വികാരി പ്രത്യേകം അനുസ്‌മരിക്കുകയും പുതിയ ഭരണ സമിതിക്ക്‌ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുകയും ചെയ്‌തു. 
 
പുതിയ വാർഡ്  പ്രതിനിധികളായി  മേരിദാസൻ തോമസ്, ജസ്റ്റിൻ ജോസഫ്, സാബിൻ മാത്യു , അനീഷ് ജോർജ് , അനോയ് ആൻ്റണി, ബിജോ ജോസഫ്, ചാക്കോ നഞ്ചനാട്ട്, ജിജി ജോസ് , രേഖാ  ജോൺ, സോജിമോൻ ജെയിംസ് എന്നിവരെ തെരഞ്ഞെടുത്തു.
 
 ദേവാലയത്തിലെ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സബ്രീന അലക്സ് (യൂത്ത് പ്രധിനിധി  ), റെന്നി പോളോ (സി.സി.ഡി പ്രോഗ്രാം), കുര്യൻ നെല്ലിക്കുന്നേൽ (പാസ്റ്ററൽ കൗൺസിൽ അംഗം ) , ടോം പെരുമ്പായിൽ (പാസ്റ്ററൽ കൗൺസിൽ അംഗം ), തോമസ് ചെറിയാൻ  പടവിൽ (നോമിനേറ്റഡ് ), അജിത് ചെറയിൽ ( നോമിനേറ്റഡ്), സിസ്സി നിരപ്പേൽ (പയസ് അസ്സോസിയേഷൻസ് ) എന്നിവരാണ്.
 
പുതുതായി പ്രവര്‍ത്തനം തെരഞ്ഞെടുക്കപ്പെട്ട  ഭാരവാഹികള്‍ക്ക് ഇടവക സമൂഹം എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേര്‍ന്നു. 
web: http://stthomassyronj.org

Top