വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു മഞ്ജു

 

മഞ്ചു ലക്ഷ്മി തെലുങ്കിലെ വിലപിടിപ്പുളള അവതാരക, നടി, നിര്‍മാതാവ്, ടെലിവിഷന്‍ ഷോകളിലെ മിന്നും താരം തുടങ്ങി ഒട്ടേറേ വിശേഷണങ്ങള്‍ ഈ നടിയ്ക്കുണ്ട്. ഒരു പിടി പുതുമുഖ താരങ്ങളെ തന്റെ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ലക്ഷ്മി തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളില്‍ ഉപയോഗിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന് കാര്‍ സ്വന്തമാക്കിയാണ് മഞ്ചു ലക്ഷ്മി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലൈനപ്പിലെ ഏറ്റവും പുതിയ കാര്‍ ഡിബി 11 നാണ് താരം സ്വന്തമാക്കിയിരുന്നത്. ആഡംബരവും കരുത്തും ഒരു പോലെ ഒത്തുചേരുന്ന ഈ കാറിന് ഏകദേശം 4.27 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. 5.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജഡ് വി 12 എന്‍ജിനാണ് ഡിബി11 കരുത്ത് പകരുന്നത്. 600 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കുറില്‍ 322 കിലോമീറ്ററാണ്. ഡിബി 11ന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.9 സെക്കന്റുകള്‍ മാത്രം മതി.

Top