Kerala Top Stories

പത്തര സെന്റ് സ്ഥലത്തിലെ വീടിനു പിന്‍വശത്ത് നിഗൂഢമായ പൂജാസ്ഥലം, രണ്ട് വിഗ്രഹങ്ങള്‍, നിറയെ പൂജാസാമഗ്രികള്‍, നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആത്മഹത്യയ്ക്ക് പിന്നില്‍ ആഭിചാര ക്രിയകളും മന്ത്രവാദവുമാണ്. പത്തര സെന്റ് സ്ഥലത്തിലെ വീടിനു പിന്‍വശത്ത് നാട്ടുകാര്‍ക്ക് ആര്‍ക്കുമറിയാത്തെ നിഗൂഢമായ പൂജാസ്ഥലം കണ്ടെത്തി. ഇവിടെ രണ്ട് വിഗ്രഹങ്ങള്‍. നിറയെ പൂജാസാമഗ്രികള്‍, വാട്ടര്‍ കണക്ഷന്‍, രാത്രികാല ആവശ്യത്തിന് ബള്‍ബുകള്‍ എന്നിവയുണ്ട്. അരഭിത്തിക്കു മുകളില്‍ ടാര്‍പോളിന്‍ വിരിച്ച ഈ സ്ഥലത്താണ് മന്ത്രവാദ, ആഭിചാരക്രിയകള്‍ ചന്ദ്രനും കൃഷ്ണമ്മയും സ്ഥിരമായി നടത്തിയിരുന്നതെന്നും കണ്ടെത്തി.

നാട്ടുകാരോ അയല്‍വാസികളോ ഇങ്ങനെ ഒരു പൂജാ സ്ഥലത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. വായ്പ സംബന്ധമായി ബാങ്കില്‍ നിന്ന് വരുന്ന പേപ്പറുകള്‍ ഈ പൂജാസ്ഥലത്ത് വച്ച് പ്രാര്‍ഥിക്കുകയായിരുന്നു ഇവരുടെ രീതി. കോട്ടൂരില്‍ നിന്നൊരു മന്ത്രവാദിയാണ് സ്ഥിരമായി ഇവിടെയെത്തി പൂജ നടത്തിയിരുന്നതെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. വൈഷ്ണവിയെ ചെറുപ്പത്തില്‍ നരബലിക്ക് കൊടുക്കാന്‍ ശ്രമം നടന്നിരുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റുകള്‍ ഈ സ്ഥലത്ത് പൂജയ്ക്ക് വച്ചിരുന്നു. ഇത് ഇന്നലെ രാവിലെ പൊലീസ് കണ്ടെടുത്തു. ‘അവര്‍ നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കേണ്ട, അവര്‍ വസിക്കുന്ന മണ്ണ് അവര് നോക്കിക്കൊള്ളും’ എന്നായിരുന്നു ജപ്തി നടപടികള്‍ പുരോഗമിച്ചപ്പോഴും കൃഷ്ണമ്മ പറഞ്ഞുകൊണ്ടിരുന്നത്. ഇത് ലേഖയെയും വൈഷ്ണവിയെയും വലിയ സമ്മര്‍ദത്തിലാക്കി. ജപ്തി നടപടി മുടക്കാന്‍ മന്ത്രവാദത്തിന് കഴിയുമെന്നാണ് കൃഷ്ണമ്മ വിശ്വസിച്ചത്.

ആരെങ്കിലും വന്നാല്‍ ചന്ദ്രന്റെ അമ്മ അവരെ തടയുമായിരുന്നു. രാത്രികാലങ്ങളിലും ഈ പൂജാസ്ഥലത്ത് വെളിച്ചം കാണാമായിരുന്നുവെന്നും ചിലര്‍ പറയുന്നു. ആരുമായും സംസാരിക്കാന്‍ ലേഖയെയും വൈഷ്ണവിയെയും അനുവദിച്ചിരുന്നില്ല. പുറത്തേക്കു പോകുന്നത് തന്നെ അപൂര്‍വം. ചന്ദ്രനും ആരെങ്കിലുമായും സംസാരിച്ച ശേഷം ഉടനടി സ്ഥലം കാലിയാക്കുന്ന സ്വഭാവമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരണത്തിന് തലേന്നും ചന്ദ്രന്റെ വീട്ടില്‍ മന്ത്രവാദവും പൂജയും നടന്നിരുന്നതായി ലേഖയുടെ സഹോദരീ ഭര്‍ത്താവ് ദേവരാജന്‍. ജപ്തി നടപടികളില്‍ നിന്ന് രക്ഷിക്കാനായി ഒരു മന്ത്രവാദി വീട്ടിലെത്തി പൂജ ചെയ്യുമെന്നായിരുന്നു ലേഖ ദേവരാജനോട് ഫോണില്‍ പറഞ്ഞത്.

Related posts

അതിര്‍ത്തി കടന്ന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

pravasishabdam news

മതം മാറിയ വൃദ്ധന്റെ സംസ്‌കാരം നടത്തുന്നതിനെച്ചൊല്ലി തര്‍ക്കം , മൃതദേഹം ആഴ്ചകളായി മോര്‍ച്ചറിയില്‍

ശബരിമലയിൽ പ്രവേശിച്ച സ്ത്രീക്കെതിരെ വ്യാപക പ്രതിഷേധം

subeditor6

വരാപ്പുഴ കസ്റ്റഡി മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ബെഹ്‌റ

എസ്പി നാഭിക്ക് ചവിട്ടുമ്പോൾ മറ്റൊരു പൊലീസുകാരൻ മുതുകത്ത് ഇടിക്കുകയായിരുന്നു: ശബരിമലയിൽ നടന്ന ക്രൂര മർദനത്തെ കുറിച്ച് സാക്ഷി

main desk

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടിപി ശ്രീനിവാസനു നേരെ എസ്.എഫ് ഐ പ്രവര്‍ത്തകരുടെ കൈയ്യേറ്റം

subeditor

വിമാനങ്ങള്‍ സുരക്ഷിതമോ? വിമാനത്തിലെ കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ കടന്നുകയറി വിമാനം നിയന്ത്രിച്ചിരുന്നതായി ഒരാള്‍

subeditor

മലപ്പുറത്ത് മെഗാ ആദാലത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സിറ്റിങ് ജഡ്ജിമാരുടെ പാനലില്‍

ഇന്ത്യയിലെ വായ്പ തട്ടിപ്പുകാരനായ നീരവ് മോദി ലണ്ടനില്‍ കുടുങ്ങിയത് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ക്യൂ നിന്നപ്പോള്‍

subeditor5

പിഞ്ചുകുഞ്ഞിനെ വിറ്റ മുത്തശ്ശി പിടിയില്‍ ,മാതാവിനെയും കൂട്ടി പോലീസ് പൊള്ളാച്ചിക്ക്

മോദിയുടെ ആയുഷ്മാൻ ഭാരതിന്റെ തട്ടിപ്പ് തുറന്നു പറഞ്ഞു തോമസ് ഐസക്ക്

sub editor

അഞ്ചു രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും, മൂന്നു രൂപയ്ക്ക് പ്രഭാതഭക്ഷണം; പുതിയ പദ്ധതിയുമായി യോഗി ആദിത്യനാഥ്