മുൻകൂർ ജാമ്യം തള്ളി, നികേഷ് കുമാറും ഭാര്യ റാണിയും അറസ്റ്റിലായേക്കും

കൊച്ചി: ഓഹരി തട്ടിപ്പ് കേസിൽ നികേഷ് കുമാറിനേ അറസ്റ്റ് ചെയ്യാൻ സാധ്യത്.റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി എംവി നികേഷ് കുമാറിനും ഭാര്യയും അവതാരതകയുമായ റാണി നികേഷ് കുമാറിനുമെതിരെ തട്ടിപ്പ് കേസില്‍ ജാമ്യം നിഷേധിച്ച് കോടതി വിധി. തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളി. കോടികളുടെ ഓഹരി തട്ടിപ്പാണ്‌ റിപോർട്ടർ ചാനലിൽ നടത്തിയത്. പണം വാങ്ങി നിരവധിപേരേ വഞ്ചിക്കുകയായിരുന്നു. റിപ്പോർട്ടർ ടിവിയുടെ ഓഹരി ഉടമയയും മുൻ വൈസ് ചെയർമാനുമായിരുന്ന ലാലിയ ജോസഫ് തന്റെ ഓഹരി നികേഷ് കുമാറും ഭാര്യ റാണിയും വ്യാജരേഖ ചമച്ച് തട്ടിയെടുത്തു എന്നാരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നികേഷിനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കമ്പനി രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച് സാക്ഷികളിൽ നിന്നും മൊഴിയെടുത്ത് പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കണ്ടെത്തി.

ജാമ്യം തള്ളിയതോടെ ഇനി നികേഷിനും ഭാര്യ റാണിക്കും അറസ്റ്റിന്‌ വഴങ്ങുകയല്ലാതെ നിവർത്തിയില്ല. അങ്ങിനെ വന്നാൽ മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരനും ഭാര്യയും ആയിരിക്കും അകത്താവുക. മാത്രമല്ല മലയാളികളുടെ പരിചിതമായ റിപോർട്ടർ ചാനലിന്റെ സ്ഥിതിയും അവതാളത്തിലാകും.

പരാതിക്കാരിയുടെ ആരോപണം കഴമ്പില്ലാത്തതാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഒട്ടേറെ തര്‍ക്കവിഷയങ്ങളുള്ള കേസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നര കോടിയോളം രൂപ പണമായും 10 കോടി ആസ്തിയുള്ള ഭൂമികള്‍ ഈടായും നല്‍കി ലോണെടുത്തു നല്‍കുകയുമാണ് ലാലിയ ചെയ്തത്. എന്നാല്‍ ഇതിന് ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നല്‍കിയിരിക്കുകയും ചെയ്ത സംഭവമാണ് കോടതിയില്‍ എത്തിയത്.

ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്രകാരം ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നല്‍കി. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകള്‍ ഈടുനല്‍കുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനല്‍ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടര്‍മാര്‍ എന്നാണ് തുടക്കത്തില്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേര്‍ന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അര്‍ഹതപ്പെട്ട ഓഹരി നല്‍കാതിരിക്കുകയും പിന്നീട്, നല്‍കിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി.

റിപ്പോര്‍ട്ടര്‍ ചാനലിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ കാലം മുതല്‍ ഇവിടെ നിക്ഷേപിച്ചവര്‍ പലരും ഇവിടെ നിന്നു പോയത് കേസ് കൊടുത്താണ്. ചിക്കിങ് മുതലാളി മന്‍സൂര്‍ ചെന്നൈ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി അന്തിമവിധി ഉണ്ടാകുകയും ഭൂരിപക്ഷം ഓഹരികള്‍ മന്‍സൂറിന് ലഭിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ടര്‍ ചാനലിന്റെ നിയന്ത്രണം മന്‍സൂറിന് ലഭിക്കുമെന്ന സൂചനയുമുണ്ട്. ഇതിനിടെയാണ് നികേഷ് കുമാര്‍ നടത്തിയ ഓഹരി തട്ടിപ്പിന്റെ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്.

Top