ഇത് മഹാമാരി,ഫലപ്രദമായ മരുന്ന് ഇല്ല, ഒരുമാസം കൂടി കടുത്ത ജാഗ്രത തുടരുക

നിപ്പ വൈറസിനു ഇനിയും പ്രതിരോധ മരുന്നോ കുത്തിവയ്പ്പോൾ കണ്ടെത്തിയിട്ടില്ലെന്ന് ജനങ്ങൾക്ക് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ മുന്നറിയിപ്പ്. ജനങ്ങളുടെ ജാഗ്രതയാണ്‌ ഈ രോഗത്തേ അകറ്റാൻ നിലവിൽ ഏക മാർഗം. ലോകത്ത് നിലവിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള അപകടകാരിയായ വൈറസാണിത്.

നിപ്പയുമായി ബന്ധപ്പെട്ട് ഹോമിയോ, ആയുർവേദ, നാടൻ ഒറ്റമൂലി മരുന്നുകൾ ഉപയോഗിക്കരുത്. ഡോക്ടറെ കണ്ട് ശരിയായ ചികിൽസ തന്നെ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രചരണവും തള്ളികളയുക.രോഗിയെ പൂർണമായും ഐസോലേറ്റ് ചെയ്തുകൊണ്ടുള്ള ചികിസ തുടരണം. ഇത് മറ്റുള്ളവർ കൂടി മനസിലാക്കി സഹകരിക്കണം. ഇൻക്യൂബേഷൻ പീരീഡ് കഴിയുന്നവരെ രോഗ ബാധിത പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അതേ പടി പാലിക്കുക. ജാഗ്രതയാണ്‌ ജീവൻ നിലനിർത്താൻ ആവശ്യം.

ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് വന്നതോടെ വ്യാജ വൈദ്യന്മാരും അംഗീകാരമില്ലാത്ത നാടൻ ഹോമിയോ ചികിൽസകരും തടിതപ്പി. കോഴിക്കോട് ജില്ലയിൽ നിപ്പക്കെതിരേ കനത്ത പ്രതിരോധവും ജാഗ്രതയും തുടരുന്നു. ജനങ്ങൾ ഒത്തു കൂടുന്നത് പൂർണ്ണമായി ഇല്ലാതാക്കാൻ വിവിധ മത രാഷ്ട്രീയ സംഘടനകൾ സഹകരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ലക്ഷങ്ങൾ ഒഴുകി എത്തുന്ന കൊട്ടിയൂർ ഉൽസവത്തിനു ആളില്ല. കൊട്ടിയൂർ ഉൽസവ നഗരി തുറന്ന സ്ഥലം ആയതിനാലും, ഷർട്ട് ധരിക്കാതെ ആളുകൾ തമ്മിൽ തിരക്കിൽ പൊതുജന സമ്പർക്കം കൂടുതൽ ഉള്ളതിനാലും ഉപയോഗിച്ച വെള്ളത്തിൽ വീണ്ടും വീണ്ടും ആളുകൾ കടന്നു പോവുകയും കുളിക്കുകയും ചെയ്യുന്നതിനാലും കനത്ത ജാഗ്രതാ നിർദ്ദേശമാണുള്ളത്. ഉൽസവങ്ങൾ, ആഘോഷങ്ങൾ, പെരുനാളുകൾ എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളോട് വിട്ട് നില്ക്കാൻ നിർദ്ദേശം ഉണ്ട്.

Top