ആംബുലന്‍സ് ലഭിച്ചില്ല; ആദിവാസി യുവതിയെ മുളങ്കമ്പില്‍ കെട്ടി ആശുപത്രിയിലെത്തിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കമ്പിൽ കെട്ടി എടുത്തു കൊണ്ട് പോകേണ്ടി വന്നു. ഇടവാണി ഊരിലെ ഗർഭിണിയായ യുവതിയെ പ്രസവത്തിനായി എടുത്തു കൊണ്ട് പോകേണ്ടി വന്നത്. 27 വയസുള്ള യുവതിയെ ആണ് ബന്ധുക്കള്‍ കമ്പില്‍ കെട്ടിത്തൂക്കി പുഴ കടത്തിയത്. ഇന്നലെ കോട്ടത്തറ ആശുപത്രിയിലെത്തിച്ച യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രസവ വേദന വന്ന മണിയെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് അംഗനവാടി ടീച്ചര്‍ വഴി ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ ആംബുലന്‍സ് അയക്കാമെന്നും അതില്‍ ആശുപത്രിയിലെത്തിക്കാനുമാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഏരെ നേരം കാത്തിരുന്നിട്ടും ആംബുലന്‍സ് വരാതിരിക്കുകയും വേദനകൊണ്ട് മണി പുളയുകയും ചെയ്യുന്നത് കണ്ടതോടെ ഊരിലുള്ളവരും മണിയുടെ ബന്ധുക്കളും ചേര്‍ന്ന് സാരികള്‍ കൂട്ടിക്കെട്ടി മഞ്ചല്‍ രൂപത്തിലുണ്ടാക്കി അതില്‍ ചുമന്ന് കൊണ്ട് പോവുകയായിരുന്നു.

എടവാണിയിലെ ഊരുനിവാസികള്‍ പുറംലോകത്തേക്കെത്താന്‍ ആശ്രയിക്കുന്ന ഏകമാര്‍ഗം മഴയെതുടര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്.

ഇടവാണി കുംബ ഊരിലെ 9 മാസം പൂർണ്ണ ഗർഭിണിയെ കെട്ടി ചുമലിലേറ്റി ആശുപത്രയിലേക്ക് കൊണ്ടുവരുന്ന കാഴ്ച

Posted by KA Ramu on Tuesday, June 5, 2018

Top