യുദ്ധം ഉണ്ടാകില്ല!. പാക്കിസ്ഥാനേ അക്രമിക്കാനോ അതിർത്തികടക്കാനോ ഇന്ത്യക്കാകില്ല, തെളിവ്‌ കിട്ടാതെ ഇന്ത്യ

യുദ്ധം എന്നത് ഉണ്ടാകില്ല. പാക്കിസ്ഥാന്റെ മണ്ണിലേക്ക് ഒരടിവയ്ക്കാനോ, കയറി ചെല്ലാനോ ഇന്ത്യക്ക് ഈ അവസരത്തിൽ കഴിയില്ല. യുദ്ധമല്ല, ഇപ്പോൾ നടക്കുന്നത് വൃണപ്പെട്ട് നില്ക്കുന്ന ഇന്ത്യൻ ജനതയേ പലതും പറഞ്ഞ് സമാധാനിപ്പിക്കലും കോൾമയിർ കൊള്ളിപ്പിക്കലുമാണ്‌. വെറും വെല്ലുവിളികൾ പോരാ ഒരു യുദ്ധത്തിന്‌. തെളിവും കാരണങ്ങളും വേണം. ആദ്യം അത് ലോക രാജ്യങ്ങൾക്ക് മുന്നിലും, യു.എ
ന്നിലും ഇന്ത്യ വയ്ക്കണം. ഇതൊന്നും ഇല്ലാതെ ഇപ്പോൾ നടക്കുന്നത് അക്രമണങ്ങൾ സ്ഥിരമായി ഏറ്റുവാങ്ങുന്നവന്റെ വേദനയും രോഷ പ്രകടനവും മാത്രമാണ്‌. യുദ്ധം എന്നത് വികാര പ്രകടനമോ, കുട്ടികളിയോ അല്ല. അതിന്‌ തെളിവും കാരണവും, ആഗോള പിന്തുണയും ഒക്കെ വേണം. ദേശീയതയുടെ വികാര പ്രകടനത്തിൽ സത്യങ്ങൾ കാണാതെ പോകരുത്.

യുദ്ധം എന്നത് ഇന്ത്യ മാത്രം തീരുമാനിച്ചാൽ പോരാ. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ ലോക ശക്തികൾ കൂടി തീരുമാനിക്കണം. ഇവർ കൂടി പാക്കിസ്ഥന്‌ അന്ത്യശാസനം നല്കണം. ഇവർ ആരെങ്കിലും വിട്ട് നിന്നാൽ വിട്ട് നില്ക്കുന്നവർ പാക്ക് ചേരിയിൽ പോകും. ഇതിനായി തെളിവുകളുമായി ഇന്ത്യൻ ലോക നേതാക്കളേ കണ്ട് പിന്തുണ തേടണം.പാക്കിസ്ഥാന്‌ യു.എൻ രക്ഷാ സമിതി അന്ത്യ ശാസനം നല്കണം. ഇതിനെല്ലാം നിലവിൽ ഒരു തെളിവും ഇന്ത്യയുടെ പക്കൽ ഇല്ല.ഒന്നുമില്ലാതെ ഇന്ത്യക്ക് മാത്രമായി ഒരു യുദ്ധം തീരുമാനിക്കാൻ ഇന്നത്തേ ലോക വ്യവസ്ഥയിൽ കഴിയില്ല.

പാക്കിസ്ഥാനെതിരായി തെളിവ്‌ കിട്ടാതെ ഇന്ത്യ.

യുദ്ധത്തിനും, അക്രമണത്തിനും ഇന്ത്യ സജ്ജെമെന്ന് പറയുന്നുവെങ്കിലും എന്തിനായി പാക്കിസ്ഥാനെ അക്രമിക്കുന്നു എന്ന് ലോകത്തിനു മുന്നിൽ ഇന്ത്യക്ക് അവതരിപ്പിക്കാൻ തെളിവില്ല. ഉറിയിൽ നിന്നും കിട്ടിയ ഒരു തെളിവുകളും പാക്കിസ്ഥാനുമായി ലിങ്ക് ചെയ്യിപ്പിക്കാൻ സാധിക്കുന്നില്ല. എത്ര സജ്ജമെന്നും, ശക്തരെന്നും പറഞ്ഞാലും ചാടി കയറി ഒരു രാജ്യത്തേ അക്രമിക്കാൻ പറ്റില്ല. പ്രത്യേകിച്ച് എല്ലാ അന്താരാഷ്ട്ര നിയമങ്ങളും അനുസരിക്കുന്ന ക്ലീൻ ഇമേജുള്ള,.. സമാധാനത്തിനു ലോക ശ്രദ്ധ നേടിയ ഇന്ത്യയേ പോലുള്ള രാജ്യത്തിന്‌. പരമ്പരാഗതമായി ഇന്ത്യ സമാധാന പ്രിയരും യുദ്ധ വിരോധികളുമാണ്‌.

exclusive-newsഇനി ചാടികയറി ഒരു പ്രകോപനത്തിനു ഇന്ത്യ തുനിഞ്ഞാൽ ലോക പിന്തുണ കിട്ടി
ല്ല. ഭീകരർക്ക് മറുപടിയായി ഒരു രാജ്യത്തേ അക്രമിക്കാനും അതിർത്തി കടന്ന് കയറാനും പറ്റില്ല. ഒരിക്കലും അത് യു.എന്നും അന്താരാഷ്ട്ര സമൂഹവും അംഗീകരിക്കില്ല. ആ നിലക്കും ഇന്ത്യക്ക് യുദ്ധം ചെയ്യാനും തിരിച്ചടി നടത്താനും സാധിക്കില്ല. പാക്കിസ്ഥാനെ അക്രമിക്കാൻ ആദ്യം ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ കാരണങ്ങൾ, തെളിവ്‌ എന്നിവ നിരത്തണം. ഉറി അക്രമണത്തിൽ ഇതൊന്നും ഇല്ല.

പാക്കിസ്ഥാൻ എന്ന രാജ്യത്ത് തൊടുവാനും, അതിർത്തിക്കപ്പുറത്തേക്ക് ഒരു ഷെൽ അയക്കാനും, ഇപ്പോഴത്തേ സാഹചര്യത്തിൽ ഇന്ത്യക്കാകില്ല. ഏതാണ്ട് 2000 കോടിയിലധികം രുപ ചിലവിട്ട് അതിർത്തിയിൽ വെറും സൈനീക വ്യന്യാസം മാത്രമാണ്‌ നടക്കുന്നത്. അത് ഇന്ത്യൻ ജനതയുടെ ആത്മാഭിമാനത്തേ മാനിക്കാനും അവരെ സമാധാനിപ്പിക്കാനുമാണ്‌.  പാക്കിസ്ഥനേ എന്തിന്‌ അക്രമിക്കുന്നു എന്നെല്ലാം ലോകത്തേ ശരിക്കും ബോധ്യപ്പെടുത്താതെ യാതൊരു നടപടിക്കും ഇന്ത്യക്ക് സാധിക്കില്ല. ഉറിയിൽ ഭീകരർ നടത്തിയ അക്രമണത്തിന്‌ 18 സൈനീകരേ മാത്രമല്ല നമ്മുടെ നികുതിപണത്തിലേ 2000 മുതൽ 5000 കോടി രൂപയും കുടി പൊടിയും. എങ്കിലേ ഒന്നു പിടിച്ചി നില്ക്കാനും ദേശീയ വികാരം ശമിപ്പിക്കാനും ഇന്ത്യക്ക് സാധിക്കൂ. നേരേ ചൊവ്വേ അതിർത്തി കാക്കാൻ സാധിച്ചിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാമായിരുന്നു.

മോദിയുടെ നയതന്ത്രം പാക്കിസ്ഥാനിൽ ഒരു ആഭ്യന്തിര വിഷയവും കുത്തിതിരിപ്പും ഉണ്ടാക്കാനാണ്‌. യുദ്ധം വളരെ അകലെയാണ്‌. അക്രമിച്ചാൽ ലോക സമൂഹത്തിനോട് ഇന്ത്യൻ മറുപടി പറഞ്ഞേപറ്റൂ. തെളിവുകൾ കൊടുത്തേ പറ്റൂ.ഭീകരർ പാക്കിസ്ഥാനിൽ നിന്നും വന്നു എന്നുമാത്രമാണ്‌ ഇപ്പോൾ പറയാൻ കഴിയുന്നത്. എന്നാൽ പാക്കിസ്ഥാനിൽ നിന്നും വന്ന ഭീകരർക്ക് പാക്ക് സർക്കാരിന്റേയോ, മിലിട്ടറിയുടേയോ പിന്തുണ തെളിയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഉറിയിൽ നടന്ന അക്രമണത്തേ പാക്കിസ്ഥാൻ തള്ളി പറയുകയും ചെയ്തു. തെളിവെടുപ്പിനായി ഉറിയിൽ വരാമെന്നും തങ്ങ്സളുടെ പങ്ക് സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടി നല്കാൻ സമ്മതിക്കണമെന്നും ഉള്ള പാക്ക് അഭ്യർഥന ഇന്ത്യ തള്ളിയിരുന്നു. ഉറിയിൽ തെളിവെടുപ്പ് നടത്താൻ വരാൻ പാക്കിസ്ഥാൻ അഭ്യർഥനയും ഇന്ത്യ നിരസിച്ചിരുന്നു.

ഏറ്റവും വലിയ പിടിവള്ളിയായി കിട്ടിയത് ഉറിയിലേ ഭീകരരുടെ വയർലസ് സെറ്റായിരുന്നു. അത് ജപ്പാൻ നിർമ്മിതമായ ഹൈ ഫ്രീക്വൻസിയിലുതാണ്‌. അതിൽ നിന്നും പാക്ക് ഒഫീഷ്യലുകൾക്ക് കോളുകൾ വന്നതിന്റേയോ, പോയതിന്റേയോ തെളിവില്ല. ഭീകരരുടെ ശരീര പരിശോധന, തോക്കുകൾ, വസ്ത്രങ്ങൾ, ഫോണുകൾ, ഉപയോഗിച്ച മറ്റ് വസ്തുക്കൾ എന്നിവയിലൊന്നും പാക്കിസ്ഥാനേ കുരുക്കാൻ ഇന്ത്യക്ക് തെളിവില്ല. പാക്കിസ്ഥാൻ വലരെ ഭംഗിയായി യാതൊരു തെളിവും ഇല്ലാതെയാണ്‌ കൃത്യം നടത്തിയത്.

Top