മൂന്നാം ലോക മഹായുദ്ധം ആസന്നം,ബ്രിട്ടന്റെ തീരുമാനത്തിനായി ലോകം കാതോർക്കുന്നു

ലണ്ടൻ/ ആന്റണി ഫിലിപ്പ്: മൂന്നാം ലോക മഹായുദ്ധം അത് യാതാർഥമായ വസ്തുതയെന്ന് അമേരിക്കൻ,ബ്രിട്ടീഷ് യുദ്ധ വിദഗദർ.അമേരിക്കൻ നഗരങ്ങളേ ആശങ്കയിലാക്കി ലോകത്തേ ആദ്യ യുദ്ധത്തിന്‌ പടയൊരുക്കം. ഒന്നും രണ്ടും ലോക മഹായുദ്ധത്തിൽ അമേരിക്കൻ നഗരങ്ങൾ സുരക്ഷിതം ആയിരുന്നു. എന്നാൽ ഇപ്പോൾ ഉത്തര കൊറിയ 6 അമേരിക്കൻ നഗരങ്ങളേ ലക്ഷ്യമാക്കി ആണവ മിസൈലുകൾ ഘടിപ്പിച്ചത് അമേരിക്കയേ ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്നു. ഉത്തര കൊറിയ എന്ന ഭൂപ്രദേശത്തേ അമേരിക്കയുടെ സുരക്ഷക്കായി നശിപ്പിക്കുക എന്നതാണ്‌ വാഷിങ്ങ്ടണിന്റെ പുതിയ പദ്ധതി.നോർത്ത് കൊറിയ വാഷിങ്ങ്ടണിലേക്ക് ഘടിപ്പിച്ചു വയ്ച്ചിരിക്കുന്ന ആണവ മിസൈലുകൾ ഉള്ള കാലത്തോളം അമേരിക്ക സുരക്ഷിതമല്ല. അത് തകർക്കുന്നതുവരെയോ..ഉത്തര കൊറിയ നശിക്കുന്നതുവരെയോ ഉള്ള യുദ്ധത്തിനാണ്‌ അമേരിക്ക ഒരുങ്ങുന്നത്.

ലോക മഹായുദ്ധ സാധ്യതകൾ തള്ളികളയാതെ ബ്രിട്ടനും

മൂന്നാൽ ലോക മഹായുദ്ധം അടുത്തു തന്നെ ഉണ്ടെന്ന് കാട്ടി ബ്രിട്ടീഷ് നയ തന്ത്രഞ്ജരും രംഗത്ത്. എന്നാൽ ബ്രിട്ടന്‌ ഈ യുദ്ധം പൂർണ്ണമായി ഒഴിവാക്കാം. തീരുമാനമെടുക്കാൻ അവശേഷിക്കുന്നത് വെറും മണിക്കൂറുകൾ മാത്രമായിരിക്കാം. ബ്രിട്ടന്‌ അമേരിക്കയേ പിന്തിരിപ്പിക്കാം. ബ്രിട്ടൻ എതിർത്താൽ അമേരിക്ക യുദ്ധത്തിന്‌ പോകില്ല. അത് ചരിത്രപരമ്മായ ഒരു രഹസ്യമാണ്‌. ബിട്ടൻ പറഞ്ഞാലേ എല്ലാ യുദ്ധവും അമേരിക്ക ചെയ്യൂ.പ്യോങ്യാങിന്റെ ആണവ മിസൈൽ പരീക്ഷണം നടത്തിയ പ്രതിസന്ധിയുടെ ഒരു അസ്വാസ്ഥ്യകരമായ വിലയിരുത്തലിൽ ആണ്‌ ബ്രിട്ടൻ.റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് (റുസി) പറഞ്ഞത് “ശസ്ത്രക്രിയ അല്ലെങ്കിൽ പരിഹാരം..എന്നാണ്‌. അതായത് യുദ്ധം എല്ലെങ്കിൽ വിഷയ പരിഹാരം.

വടക്കൻ കൊറിയയോ അല്ലെങ്കിൽ അമേരിക്കയോ ലോക ലോക യുദ്ധത്തിന് വഴിവെച്ചേക്കാം. എന്നാൽ, ഡൊണാൾഡ് ട്രംപ് ഈ വിഷയം ” പരിഹരിക്കുന്നതിന് “ തീരുമാനമെടുക്കുമെന്ന് റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് (റുസി)റിപോർട്ട് വ്യക്തമാക്കുന്നു.യു.കെക്ക് അനുകൂലമായി പ്രതികരിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമേ ഉണ്ടായിരിക്കൂ. റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: ”യുദ്ധം ഇപ്പോൾ ഒരു യഥാർത്ഥ സാധ്യതയാണ്.“ഉത്തര കൊറിയയും അതിന്റെ മിസൈൽ, ആണവ പരിപാടികളിൽ അതിവേഗം പുരോഗമിക്കുന്നുണ്ട് .

 യുദ്ധം തുടങ്ങിയാൽ

ലക്ഷകണക്കിനാളുകൾ മണിക്കൂറുകൾക്കുള്ളിൽ മരിക്കും. കാരണം അമേരിക്കക്കും, ഉത്തര കൊറിയക്കും ആണവായുധം ഉള്ളതിനാൽ എല്ലാം പെട്ടെന്നായിരിക്കും. ഉടൻ നശിപ്പിക്കുക..ഉടൻ ലക്ഷ്യം കാണുക..ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് യുദ്ധം തീരും. എന്നാൽ അതിനകം ഭൂമുഖത്തുനിന്നും ഉത്തര കൊറിയയും ചിലപ്പോൾ വാഷിങ്ങ്ടണോ ന്യൂയോർക്കോ തുടച്ചു നീക്കപ്പെട്ടേക്കാം. ഉത്തര കൊറിയൻ ആണവ മിസൈലുകൾ കാലിഫോർണിയയോ ഗ്വാമുവിലേക്കോ സമുദ്രത്തിലേക്ക് കടന്നാൽ അത് അമേരിക്കയുടെ ദുരന്തമാകും.പിയാംഗ് യാങ് ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള പ്രതികാരം നടത്തും.യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ”ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ“ ഉണ്ടാകും

ഉത്തര കൊറിയ ഭയക്കുന്നത് അമേരിക്കയേയും ഓസ്ട്രേലിയയേയും

യുദ്ധത്തിനു മുന്നോടിയായി വാഷിങ്ങ് ടൺ, ന്യൂയോർക്ക്, ചിക്കാഗോ തുടങ്ങി 6 അമേരിക്കൻ നഗരങ്ങളിലേക്ക് ഉത്തര കൊറിയ ആണവ മിസൈൽ ലോഞ്ച് ചെയ്തു കഴിഞ്ഞു. മാത്രമല്ല ഓസ്ട്രേലിയൻ അക്രമണം പ്രതീക്ഷിച്ച് ഓസ്ട്രേലിയ നഗരങ്ങളിലേക്കും ആണവ മിസൈലുകൾ ഘടിപ്പിച്ചു വയ്ച്ചിരിക്കുന്നു.

അമേരിക്കക്ക് ഇനി ഒരിക്കലും ഉറക്കമില്ല. ഒന്നുകിൽ ഉത്തര കൊറിയ നിരായുധമാക്കി ആണവ വിമുക്തമാക്കുക..അത് ഈ നൂറ്റാണ്ടിൽ നടക്കില്ല. അടുത്ത വഴി അമേരിക്കയുടെ രക്ഷക്കായി ഉത്തര കൊറിയ എന്ന രാജ്യത്തേ നശിപ്പിക്കുക..ആണവ ബോംബിങ്ങിൽ നിശേഷം ഇല്ലാതാക്കുക..അമേരിക്കക്കായി ഒരു രാജ്യത്തേ നശിപ്പിക്കും. അതാണിപ്പോൾ നടക്കുന്നത്. എന്നാൽ അതിനൊപ്പം ചില അമേരിക്കൻ നഗരങ്ങൾ കൂടി ഇല്ലാതാകും എന്നും അമേരിക്ക തിരിച്ചറിയുന്നു.

 

Top