ആ നാലു കപ്പലുകളില്‍ ഒരെണ്ണം അപ്രത്യക്ഷമായി; ഉത്തരകൊറിയന്‍ കപ്പല്‍ ഒളിപ്പിച്ചത് എവിടെ?

ത്തരകൊറിയയുടെ നാല് ചരക്കുകപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ പ്രവേശനാനുമതി നല്‍കരുതെന്ന് ഐക്യരാഷ്ട്രസഭ(യു.എന്‍) അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകള്‍ക്കാണ് യുഎന്‍ വിലക്കേര്‍പ്പെടുത്തിയത്. ചരിത്രത്തിലാദ്യമായാണ് ഉത്തര കൊറിയന്‍ കപ്പലുകള്‍ക്ക് യുഎന്‍ വിലക്കേര്‍പ്പെടുത്തുന്നത്.

എന്നാല്‍ ഈ നാലു കപ്പലുകളില്‍ ഒരെണ്ണം അപ്രത്യക്ഷമായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. റഡാര്‍ സംവിധാനം വഴി കപ്പലുകള്‍ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും കപ്പല്‍ റഡാറില്‍ നിന്നും മറഞ്ഞുവെന്നും പിന്നീട് സംഭവിച്ചത് അവ്യക്തമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പെട്രെല്‍ 8, ഹാവോ ഫാന്‍ 6, ടോങ് സാന്‍ 2, ജീ ഷുന്‍ എന്നീ കപ്പലുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതിലെ ഹാവോ ഫാന്‍ 6 എന്ന കപ്പലാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഒരു മാസം മുമ്പ് കിഴക്കന്‍ ചൈനകടലില്‍നിന്നുമാണ് ഈ കപ്പലില്‍ നിന്നുള്ള അവസാന സിഗ്നല്‍ ലഭിച്ചത്.

Top