Opinion Top one news

അവർ പറഞ്ഞപോലെ ചെയ്യും, കൊറിയ ആണുബോംബ് പൊട്ടിക്കുമെന്ന് ജപ്പാൻ

കിം ജോങ് ഉൻ  പറഞ്ഞപോലെ ചെയ്യുമെന്നും അദ്ദേഹം സദ്ദാം ഹുസൈനേ പോലെ ചിന്തിച്ച് പ്രവർത്തിക്കുന്ന ഒരു ഏകാധിപതിയല്ലെന്നും ജപ്പാൻ മുന്നറിയിപ്പ്. ഒറ്റ ബുദ്ധിയും, പെട്ടെന്ന് കാര്യങ്ങൾ ചെയ്യുന്നയാളുമാണ്‌. ആലോചിച്ച് നില്ല്ക്കാനും ചർച്ച ചെയ്ത് സമയം കളയാനും  ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ  നില്ക്കില്ല.അണ്വായുധം പ്രയോഗിച്ചാൽ പത്തു മിനിറ്റ് കൊണ്ട് എല്ലാം തീരുമെന്നാണ് ജപ്പാന്റെ വിലയിരുത്തൽ.

ഏകാധിപതി കിങ്ങ് ജോങ്ങ് ഉൻ

ജപ്പാൻ കാത്തു നില്ക്കാനും ചിന്തിച്ചു നില്ക്കാനും തയ്യാറല്ല. ജനങ്ങൾക്ക് വ്യാപകമായി രക്ഷാ നിർദ്ദേശം നല്കാൻ തുടങ്ങി. ഒരു അണു ആയുധം വീണതിന്റെ കെടുതികൾ അനുഭവിക്കുന്ന ജപ്പാന്റെ അനുഭവം മറ്റുള്ളവർക്ക് പറഞ്ഞാൽ മനസിലാകില്ല. അതിനാലാണ്‌ ജപ്പാൻ അണു ആയുധം വീണാൽ വേണ്ട തയ്യാറെടുപ്പ് നടത്തുന്നത്.ജനങ്ങളെ ബോധവത്കരിക്കുന്ന തിരക്കിലാണ് ജാപ്പനീസ് സർക്കാർ. സർക്കാ‍ർ ഔദ്യോഗികമായ ജാഗ്രതാസന്ദേശം നൽകിയതോടെ കടുത്തഭീതിയിലാണ് ജനം.

ആണവായുധം വീണാൽ….ഒരു ദുരന്തത്തിന്റെ അനുഭവം ഉള്ള ജപ്പാൻ ലോകത്തിനു നല്കുന്ന മുന്നറിയിപ്പും രക്ഷാ മാർഗവും
ആദ്യ പത്തുമിനിറ്റ് നിർണായകം
യുദ്ധഭീതി കൊടുമ്പിരി കൊള്ളവെ ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ജപ്പാൻ. ഔദ്യോഗികമായി ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും പ്രതിരോധ–രക്ഷാമാർഗങ്ങൾ സർക്കാർ ഉപദേശിക്കുന്നുണ്ട്. ഉത്തരകൊറിയ ആണവ മിസൈൽ തൊടുത്തുവിട്ടാൽ വന്നുപതിക്കാനും പൊട്ടിച്ചിതറാനും പത്തുമിനിറ്റ് സമയമേ വേണ്ടൂ. ഇത്രയും കുറഞ്ഞ നേരത്തിനുള്ളിലാണ് രക്ഷാപദ്ധതി നടപ്പാക്കേണ്ടത് സർക്കാർ ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

ജനസംരക്ഷണത്തിനുള്ള കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ പോർട്ടലിൽ ജെ– അലർട്ട് സംവിധാനം നിലവിൽ വന്നു. അക്രമണമുണ്ടായാൽ ഏതുവിധത്തിലാണ് പൊതുജനം പെരുമാറേണ്ടതെന്ന് വിശദമായി ഇവിടെയും പറയുന്നുണ്ട്. പ്രകൃതിദുരന്തമോ അത്യാഹിതമോ സംഭവിച്ചാൽ ജനങ്ങളെ പെട്ടെന്നു അറിയിക്കാനായി 2007ലാണ് ജെ–അലർട്ട് കൊണ്ടുവന്നത്. പ്രതിരോധ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനമാണ് മുഖ്യലക്ഷ്യം. രാജ്യത്ത് എവിടെയെങ്കിലും ദുരന്തമോ യുദ്ധമോ സംഭവിച്ചാൽ കൃത്രിമോപഗ്രഹമോ ഫോണുകളോ മൊബൈൽ ടിവിയോ വഴി ജനത്തെ അറിയിക്കും. ഉച്ചഭാഷിണിയിലൂടെ നിരന്തരം ജാഗ്രതാസന്ദേശം പുറപ്പെടുവിക്കും. ടിവി, റേഡിയോ മാർഗങ്ങളും ഉപയോഗപ്പെടുത്തും. കഴിഞ്ഞദിവസങ്ങളിൽ ഉത്തരകൊറിയ ആണവമിസൈൽ പരീക്ഷണം നടത്തിയെന്ന വാർത്തകൾ വന്നിരുന്നു. ഇതേത്തുടർന്ന് സിവിൽ പ്രൊട്ടക്‌ഷൻ പോർ‌ട്ടൽ സൈറ്റിൽ പ്രവേശിക്കുന്നവരുടെ എണ്ണവും കൂടി. ഏപ്രിലിൽ മാത്രം 57 ലക്ഷം പേരാണ് വെബ്സൈറ്റ് സന്ദർശിച്ചത്. യുദ്ധഭീതി എത്രത്തോളം ജപ്പാൻ ജനതയെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്.

രക്ഷാമാർഗങ്ങൾ: മിസൈൽ ആക്രമണം സംഭവിച്ചാൽ ജനങ്ങൾ ഉടൻ ഉറച്ച കോൺക്രീറ്റ് കെട്ടിടത്തിൽ അഭയം കണ്ടെത്തണം. ഭൂഗർഭ അറകളുണ്ടെങ്കിൽ അവിടേക്ക് മാറണം. ജനൽ, വാതിൽ എന്നിവയുടെ അടുത്തുനിന്നു മാറണം. മേശയ്ക്കു താഴെയും സംരക്ഷണകവചം ഒരുക്കാം. കഴിഞ്ഞ ഫെബ്രുവരിയിലെ വിക്ഷേപണത്തിൽ 1600 കിലോമീറ്റർ താണ്ടാൻ മിസൈലിനു വേണ്ടിവന്നതു പത്തുമിനിറ്റ് മാത്രമാണെന്ന് ജപ്പാൻ ടൈംസ് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പ്രതിരോധം ഒരുക്കുന്നത്. വേണ്ടിവന്നാൽ ജനത്തെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. സർക്കാരിന്റെ പൊതു നിർദേശങ്ങൾ കൂടാതെ പ്രാദേശിക ഭരണകൂടവും അവരുടേതായ പദ്ധതികൾ തയാറാക്കി.
ദുരന്തനിവാരണ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഒസാക്ക മേയർ ഹിരോഫുമി യോഷിമുറ അറിയിച്ചു. എന്നാലൊന്നും ആലോചിക്കാനുള്ള സമയം പോലും കിട്ടില്ലെന്ന് മേയ‍ർ മുന്നറിയിപ്പു നൽകുന്നുണ്ട്. എപ്പോഴാണ് മിസൈൽ വിക്ഷേപിക്കുകയെന്ന് മുൻകൂട്ടി അറിയാനാകില്ല. പക്ഷേ മിസൈൽ രാജ്യത്തിനു നേർക്കുവരുന്നതു തത്സമയം കണ്ടെത്താനാകും. നാലോ അഞ്ചോ മിനിറ്റ് മാത്രമാകും ശേഷിക്കുക. ഈ സമയം കൊണ്ടുവേണം മുന്നറിയിപ്പ് കൊടുക്കാനും രക്ഷാപ്രവർത്തനം നടത്താനുമെന്ന് ഹിരോഫുമി യോഷിമുറ വ്യക്തമാക്കി

Related posts

ജനരോക്ഷം, ശശികല പിൻ മാറുന്നു, പളനി സ്വാമിയേ മുഖ്യമന്ത്രിയാക്കും

subeditor

ഇസ്രായേലിനെ പിന്തുണച്ച് സൗദി രാജകുമാരന്‍; അമ്പരന്ന് മുസ്ലിം ലോകം

ലിഗയുടെ പേരില്‍ പണപ്പിരിവ് നടന്നിട്ടില്ല; അശ്വതി ജ്വാലക്കെതിരായ പരാതി ശരിയല്ലെന്ന് ഇലീസ്

എന്നിട്ടും ഉളുപ്പില്ലാത്ത…ഞാനായിട്ട് ഒരു നാണക്കേട് മുന്നണിക്കും പ്രവർത്തകനും ഉണ്ടാക്കിയിട്ടില്ല,മുന്നണിക്ക് തല ഉയർത്തിപിടിക്കാം

മിഷേൽ ഇല്ലാതയതിന്‌ പിന്നിൽ, പള്ളിക്കും കായലിൽ ജഢം പൊങ്ങിയതിനുമിടയിൽ നടന്ന കാര്യങ്ങൾ

subeditor

റദ്ദാക്കിയ നോട്ടുകൾ നാളെമുതൽ സ്വീകരിച്ചാൽ വ്യാജ നോട്ട് കേസ് പരിധിയിൽ പെടും

subeditor

ഇസ്രായേൽ കത്തിയെരിയുന്നു, ക്രിസ്തുവിന്റെ കല്ലറ തുറന്നശേഷമുള്ള പ്രതിഭാസമെന്ന് വിശ്വാസികൾ

subeditor

ജഡ്ജി നിയമനം കുടുംബകാര്യമല്ല; കമാല്‍ പാഷ

subeditor12

ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷാ സേന കോടികളുടെ പണവുമായി കൊച്ചിയിൽ, അഭിഭാഷകർക്കായുള്ള ചർച്ചകൾ

subeditor

ദിലീപിന് പിന്നാലെ ജയസൂര്യയും കുടുങ്ങുന്നു. ; ജയസൂര്യ മൂന്നാം പ്രതി!

യെമനെ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ തുടർച്ചയായ മിസൈല്‍ ആക്രമണം : നിരവധി മരണം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഏത് സമയവും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കാം; ജനം ഭീതിയില്‍

Leave a Comment