നഴ്‌സുമാരുടെ ശമ്പളം; സമരം തുടരുമെന്ന് യു.എന്‍.എ

തിരുവനന്തപുരം:നഴ്‌സുമാരുടെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയെങ്കിലും സമരവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് യുണൈറ്റഡ് നഴ്‌സസ്‌ അസോസിയേഷന്‍. അലവൻസ് കാര്യത്തിൽ ഉണ്ടായത് വലിയ അട്ടിമറിയാണ്. മുഖ്യമന്ത്രിയുടെ വാക്കും സുപ്രീംകോടതി വിധിയും അട്ടിമറിച്ചു. ഉത്തരവ് കയ്യിൽ കിട്ടിയാല്‍ മാത്രമെ ലോങ് മാർച്ച് പിൻവലിക്കുകയുള്ളൂ. നഴ്സുമാരെ തെറ്റദ്ധരിപ്പിച്ച് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായും യുണൈറ്റ‍് നഴ്സസസ് അസോസിയേഷൻ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പറഞ്ഞു.

നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍, 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്.

Top