വിൻസ് മാത്യു: എഡിറ്റർ

റഷ്യയും സൗദിയും തമ്മിൽ നിർണ്ണായകമായ ഓയിൽ മാർകറ്റ് ബൂസ്റ്റിങ്ങ് ചർച്ച നടത്തി. മണിക്കൂറിനുള്ളിൽ എണ്ണവില ബാരലിന്‌ 5% ഇരച്ചുകയറി. ഞായറാഴ്ച്ചയാണ്‌ ഓയിൽ മാർകറ്റ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡ്മീർ പുടിനും സൗദി ഡെപ്യൂട്ടി രാജാവ്‌ മുഹമദ്ദ് ബിൻ സല്മാനും ചൈനയിൽ വയ്ച്ച് നിർണ്ണായക ചർച്ച നടത്തിയത്.എണ്ണ വില പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ നടത്തിയ നിർണ്ണായക ചർച്ചയിൽ അമേരിക്കയെ പങ്കെടുപ്പിച്ചില്ല. ലോകത്തേ രക്ഷിക്കാൻ അമേരിക്കയേ തള്ളി കളഞ്ഞ് റഷ്യ- ഗൾഫ്- ചൈനീസ് സഖ്യം രൂപപ്പെടുകയാണ്‌. ലോക ഗതി തന്നെ തിരുത്താൻ പോകുന്ന കൂട്ട് കെട്ട് രൂപപ്പെടുകയാണ്‌. റഷ്യയും സൗദിയും തമ്മിൽ ഉണ്ടായ അതി നിർണ്ണായകമായ കൂടുകെട്ട് ലോക ഗതി തന്നെ മാറ്റിയെഴുതിയേക്കാം. ഗൾഫിലേ ഓയിൽ പ്രതിസന്ധി മാറിയാൽ ലോക സാമ്പത്തിക മാന്ദ്യത്തിന്റെ കുരുക്കഴിയും. ചൈനീസ് ഇന്ത്യൻ മാർകറ്റുകളിൽ കുതിച്ചു ചാട്ടം ഉണ്ടാകും.

ലോകത്തേ ഏറ്റവും വലിയ എണ്ണ ഉല്പാദന രാജ്യമാണ്‌ റഷ്യ. സൗദിക്കും മുന്നിലാണ്‌ അവരുടെ സ്ഥാനം. എണ്ണവിലയിടിവിൽ ഇന്നുവരെ സ്വന്തം നിലയിൽ നടപടികൾ സ്വീകരിച്ചുവന്ന റഷ്യയേയും സൗദിയേയും ഒരു മേശക്ക് ചുറ്റും ഇരുത്തിയത് ചൈനയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പെട്ട് തകരുന്ന ചൈനീസ് മാർകറ്റുകൾ രക്ഷപെടാൻ ചൈന നടത്തുന്ന നിർണ്ണായ നിക്കം കൂടിയാണിത്. എണ്ണവില ഉയരുകയും, ഗൾഫ് കുതിക്കുകയും ചെയ്താൽ മാത്രമേ ലോക സാമ്പത്തിക മാന്ദ്യം ഇല്ലാതാകൂ എന്ന് ചൈനീസ് സാമ്പത്തിക വിദഗ്ദർ കണക്കുകൂട്ടുന്നു. അത് നടക്കണ
മെങ്കിൽ ലോകത്തേ 2 എണ്ണ ഭീമന്മാർ സഹകരിക്കണം. ആ ദൗത്യമാണ്‌ ചൈന ഏറ്റെടുത്തത്.

ഹാങ്ങ്ഷുവിലുള്ള ഇന്റർ നാഷ്ണൽ എക്സ്പോ സെന്ററിലായിരുന്നു ലോകം കാതോർത്ത എണ്ണ ഭീമൻ മാരുടെ കുടികാഴ്ച്ച. തിങ്ക്ളാഴ്ച്ച എണ്ണവില ബാരൽ 49.38വരെ പെട്ടെന്ന് കുതിക്കുകയായിരുന്നു.വാണിജ്യത്തിന്‌ മുമ്പുള്ള വിലയിൽ 3.63% വർദ്ധനയും വന്നു.എണ്ണ ഉല്പാദനം കുറയ്ക്കാതെ എണ്ണയുടെ വില ഉയർത്തുക എന്നതാണ്‌ തന്ത്രം. ഐ.എസ് നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലേ എണ്ണകിണറുകൾ എല്ലാം തന്നെ റഷ്യൻ അക്രമത്തിൽ നശിച്ചിട്ടുണ്ട്. സിറിയയിൽ നിന്നും നടക്കുന്ന എണ്ണ കടത്തും കുറഞ്ഞു.

ചൈനയിൽ വയ്ച്ച് റഷ്യൻ പ്രസിഡന്റും സൗദി ഡെപ്യൂടി രാജാവും തമ്മിൽ ചർച്ച് നടത്തുന്ന ചിത്രം

ചുരുക്കത്തിൽ ചൈനയിൽ സൗദി ഉപ രാജാവും റഷ്യൻ പ്രസിഡന്റും ചൈനീസ് ഭരണാധികാരികളും ലോക സാമ്പത്തിക പ്രതിസന്ധിയുടെ കുരുക്കഴിക്കനായിരുന്നു ചർച്ചകൾ നടത്തിയത്. നിർണ്ണായകമായ ഈ ചർച്ചക്ക് മുന്നോടിയായി ഇന്ത്യാ ചൈനാ ചർച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റും തമ്മിൽ നടത്തിയിരുന്നു.  ലോക ഗതി മാറ്റാൻ ശ്രമിക്കുന്ന നിർണ്ണായകമായ ചർച്ചയിൽ അമേരിക്കയേ അടുപ്പിച്ചില്ല. പൂച്ചക്ക് പൊന്നുരുക്കിന്നിടത്ത് എന്തുകാര്യം? എന്നപോലെ അമേരിക്കക്ക് ഈ വിഷയത്തിൽ കാര്യമില്ല. ആഗോള മാന്ദ്യത്തിന്റെ ഏറ്റവും വലിയ ഗുണം അനുഭവിക്കുന്ന രാജ്യമാണ്‌ അമേരിക്ക. എല്ലാവരും തകർന്ന് തളർന്നപ്പോൾ കരുത്തായി നിന്ന് വിളവെളുക്കുകയാണവർ. ലോക സാമ്പത്തിക മാന്ദ്യവും, എണ്ണവിലയും ഇതേപടി നിലനിർത്താനാണ്‌ അമേരിക്കൻ നീക്കങ്ങൾ.

അമേരിക്ക, എണ്ണവിലയുടെ ആജന്മ ശത്രു

ഗൾഫിലേ എണ്ണവില ഇടിച്ചുതാഴ്ത്താൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്‌. എണ്ണവില തകർത്ത ഗൾഫിനേ കൈപിടിയിൽ നിർത്താനും സാമ്പത്തികമായും ഇല്ലാതാക്കുകയും അമേരിക്കൻ തന്ത്രമായിരുന്നു. അതിനായി യുദ്ധങ്ങൾ അടക്കം പലതും അമേരിക്ക തിരക്കഥ തയ്യാറാക്കി നടപ്പാക്കി. ഗൾഫിന്റെ കുതിപ്പ് ഒരു കാലത്തും ഇഷ്ടപെടാതെ നിന്ന അമേരിക്ക ഒരു ഘട്ടത്തിലും എണ്ണവില ഉയർത്താൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, പരമാവധി ഇടിച്ചു താഴ്ത്താനാണ്‌ എല്ലാ നീക്കവും നടത്തിയത്.

  • റഷ്യാ- സൗദി ധാരണകൾ
  • ഓരോ 2 ആഴ്ച്ച കൂടുമ്പോഴും എണ്ണ മാർകറ്റ് വിലയിരുത്തും,
  • ഒപേക്കുമായി ചേർന്ന് ആവശ്യമെങ്കിൽ ഉല്പാദനം ചിലപ്പോൾ മരവിപ്പിക്കും.
  • എണ്ണവില ഉയർത്താൻ വേണ്ടിവന്നാൽ ഉല്പാദനം കുറച്ച് ക്ഷാമം ഉണ്ടാക്കും. മാർകറ്റിൽ ഡിമാന്റ് കൂട്ടനാണിത്.
  • എണ്ണ കകടത്ത് നടത്തുന്ന ഐ.എസ് ഭീകരരെ പൂർണ്ണമായും തുരത്തും.

ഐ.എസ് ഭീകരർ കള്ളകടത്ത് നറ്റത്തുന്ന എണ്ണയുടെ ഏറ്റവും വലിയ പങ്കും എത്തുന്നത് യൂറോപ്പിലേക്കാണ്‌. അതായത് ഒരു വശത്ത് ഐ.എസിനെതിരായി യുദ്ധം നടത്തുകയും മറുവശത്ത് ഐ.എസ് ഉല്പാദിപ്പിക്കുന്ന എണ്ണ വാങ്ങി എണ്ണ മാർകറ്റ് ഇടിക്കുകയുമാണ്‌ പാശ്ചാത്യ ശക്തികൾ ചെയ്യുന്നത്. ഐ.എസ് നടത്തുന്ന എണ്ണ കടത്ത് തടയാൻ അമേരിക്കയും ഇടപെടാറില്ല. ഐ.എസ് ഗൾഫിൽ നിലനില്ക്കേണ്ടതും, യുദ്ധം തുടരേണ്ടതും ചില വൻ ശക്തികളുടെ ആവശ്യമാണ്‌ എന്ന് ചുരുക്കം.''നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ''